തര്‍ക്കങ്ങള്‍ തീര്‍ന്ന് സഭകള്‍ ഒന്നാവണം – വയലാര്‍ രവി

kothamangalam

കോതമംഗലം: കോട്ടപ്പടി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയുടെ ഒരു വര്‍ഷം നീളുന്ന ശതോത്തര കനക ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി. കേന്ദ്രമന്ത്രി വയലാര്‍ രവി ഭദ്രദീപം തെളിച്ച് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു.

നാടിന്റെ പൊതുവികസനത്തിനും വളര്‍ച്ചയ്ക്കും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭകളുടെ പങ്ക് മഹനീയമാണെന്ന് വയലാര്‍ രവി അഭിപ്രായപ്പെട്ടു. തര്‍ക്കങ്ങള്‍ തീര്‍ന്ന് സഭകള്‍ ഒന്നായി പോകണം. സഭയില്‍ സമാധാനം ഉണ്ടാകണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. ജൂബിലി സ്മാരക മന്ദിരം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തി.

സമ്പൂര്‍ണ അവയവദാന സമ്മതപത്രസ്വീകരണം പി.ടി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു. സാധു സംരക്ഷണ പ്രവര്‍ത്തനം ടി.യു. കുരുവിള എം.എല്‍.എ.യും വിദ്യാഭ്യാസ ധനസഹായം സാജുപോള്‍ എം.എല്‍.എ.യും ഉദ്ഘാടനം ചെയ്തു. സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, ഫാ. ജേക്കബ് കുടിയിരിക്കല്‍, അഡ്വ. കെ.ഐ. ജേക്കബ്, ഷേര്‍ളി സാജു, കെ.എസ്. സുബൈര്‍, സാലി കുര്യാച്ചന്‍, ബിനി പൗലോസ്, ശോശാമ്മ, വാവച്ചന്‍ എന്നിവര്‍ സംസാരിച്ചു.
വികാരി ഫാ. എല്‍ദോസ് പുല്‍പ്പറമ്പില്‍ സ്വാഗതവും ട്രസ്റ്റി എം.വി. ജോര്‍ജ് മൈലുങ്കല്‍ നന്ദിയും പറഞ്ഞു.

ravi

Advertisements
Posted in News From Malankara | Leave a comment

In midst of Syrian war, giant Jesus statue arises.

syria

03 November 2013, Beirut (AP) — In the midst of a conflict rife with sectarianism, a giant bronze statue of Jesus has gone up on a Syrian mountain, apparently under cover of a truce among three factions in the country’s civil war.

Jesus stands, arms outstretched, on the Cherubim mountain, overlooking a route pilgrims took from Constantinople to Jerusalem in ancient times. The statue is 12.3 meters (40 feet) tall and stands on a base that brings its height to 32 meters (105 feet), organizers of the project estimate.

That the statue made it to Syria and went up without incident on Oct. 14 is remarkable. The project took eight years and was set back by the civil war that followed the March 2011 uprising against President Bashar Assad.

Christians and other minorities are all targets in the conflict, and the statue’s safety is by no means guaranteed. It stands among villages where some fighters, linked to al-Qaida, have little sympathy for Christians.

So why put up a giant statue of Christ in the midst of such setbacks and so much danger?

Because “Jesus would have done it,” organizer Samir al-Ghadban quoted a Christian church leader as telling him.

The backers’ success in overcoming the obstacles shows the complexity of civil war, where sometimes despite the atrocities the warring parties can reach short-term truces.

Al-Ghadban said that the main armed groups in the area — Syrian government forces, rebels and the local militias of Sednaya, the Christian town near the statue site — halted fire while organizers set up the statue, without providing further details.

Rebels and government forces occasionally agree to cease-fires to allow the movement of goods. They typically do not admit to having truces because that would tacitly acknowledge their enemies.

It took three days to raise the statue. Photos provided by organizers show it being hauled in two pieces by farm tractors, then lifted into place by a crane. Smaller statues of Adam and Eve stand nearby.

The project, called “I Have Come to Save the World,” is run by the London-based St. Paul and St. George Foundation, which Al-Ghadban directs. It was previously named the Gavrilov Foundation, after a Russian businessman, Yuri Gavrilov.

Documents filed with Britain’s Charity Commission describe it as supporting “deserving projects in the field of science and animal welfare” in England and Russia, but the commission’s accounts show it spent less than 250 pounds ($400) in the last four years.

Al-Ghadban said most of the financing came from private donors, but did not supply further details.

Russians have been a driving force behind the project — not surprising given that the Kremlin is embattled Assad’s chief ally, and the Orthodox churches in Russia and Syria have close ties. Al-Ghadban, who spoke to The Associated Press from Moscow, is Syrian-Russian and lives in both countries.

Al-Ghadban said he began the project in 2005, hoping the statue would be an inspiration for Syria’s Christians. He said he was inspired by Rio de Janeiro’s towering Christ the Redeemer statue.

He commissioned an Armenian sculptor, but progress was slow.

By 2012, the statue was ready, but Syria was aflame, causing the project’s biggest delay, al-Ghadban said.

Majority Sunni Muslims dominate the revolt, and jihadists make up some of the strongest fighting groups. Other Muslim groups along with the 10-percent Christian minority have stood largely with Assad’s government, or remained neutral, sometimes arming themselves to keep hard-line rebels out of their communities.

Churches have been vandalized, priests abducted. Last month the extremists overran Maaloula, a Christian-majority town so old that some of its people still speak a language from Jesus’ time.

On Tuesday a militant Muslim cleric, Sheik Omar al-Gharba, posted a YouTube video of himself smashing a blue-and-white statue of the Virgin Mary.

Al-Ghadban and the project’s most important backer, Gavrilov, weighed canceling it.

They consulted Syria’s Greek Orthodox Patriarch John Yaziji. It was he who told them “Jesus would have done it.”

They began shipping the statue from Armenia to Lebanon. In August, while it was en route, Gavrilov, 49, suffered a fatal heart attack, al-Ghadban said.

Eventually the statue reached Syria.

“It was a miracle,” al-Ghadban said. “Nobody who participated in this expected this to succeed.”

___

Associated Press writers Raphael Satter in London and Albert Aji in Damascus contributed to this report.

Source: usatoday

Posted in News From Christian World | Leave a comment

കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടില്ല: ഹൈക്കോടതി.

Kollencherypally

കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും പള്ളിയില്‍ പ്രവേശിക്കാനോ പ്രാര്‍ഥന നടത്താനോ യാക്കോബായ വിഭാഗം അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ പോലും ഈ തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് കോടതി പറഞ്ഞു. പോലീസ് സംരക്ഷണത്തിലൂടെയും കോടതിയിലെ വ്യവഹാരങ്ങളിലൂടെയും പരിഹരിക്കേണ്ട ഒരു പ്രശ്‌നമല്ല ഇത്. പരസ്പര ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടത്-കോടതി പറഞ്ഞു. ഹര്‍ജി മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഹര്‍ജി കോടതിയുടെ മീഡിയേഷന്‍ സെന്ററിന്റെ പരിഗണനയ്ക്കായി നല്‍കി. അടുത്ത ശനിയാഴ്ച ഇരു വിഭാഗങ്ങളോടും മാധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്വം സ്‌നേഹമാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കത്തില്‍ സ്‌നേഹത്തിന് സ്ഥാനമില്ല. അധികാരവും പണവുമുള്ള പള്ളികളില്‍ മാത്രമാണ് തര്‍ക്കവും അടിയും നടക്കുന്നത്. മേല്‍ക്കൂര പോലുമില്ലാ പള്ളികളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. അവിടെ അധികാരത്തിനുവേണ്ടിയുള്ള തര്‍ക്കമൊന്നും നടക്കുന്നില്ല-ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ നിരീക്ഷിച്ചു.

കോലഞ്ചേരി പള്ളിയില്‍ 1934ലെ സഭാ ഭരണഘടനയാണ് ബാധകമെന്ന് ഹൈക്കോടതി ഒക്‌ടോബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് എറണാകുളം അഡിഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. പള്ളിയുടെ താക്കോലിന് ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ജേക്കബ് കുര്യന് അര്‍ഹതയുണ്ടെന്ന ജില്ലാ കോടതിയുടെ വിധിയും ഹൈക്കോടതി ശരിവച്ചിരുന്നു.

Source: Mathrubhumi

Posted in News From Malankara | Leave a comment

Apostolic Bull – Mandatory Fasting for the Freedom of the Two Abducted Bishops and Safety for our Beloved Sadad

Bull
IN THE NAME OF THE SELF – EXISTANT
SEMPITERNAL OF NECESSARY EXISTENCE THE ALMIGHTY
IGNATIUS PATRIARCH OF THE HOLY SEE OF ANTIOCH AND ALL THE EAST
SUPREME HEAD OF THE UNIVERSAL SYRIAC ORTHODOX CHURCH
ZAKKA I, IWAS

No.E213/13
23-October-2013

We offer our apostolic benediction and benevolent prayers to our brethren, His Beatitude Mor Baselius Thomas I, Catholicos of India, and Their Eminences the Metropolitans, our spiritual children the Patriarchal Vicars, monks, priests, nuns, deacons and virtuous deaconesses, and our blessed Syriac Orthodox People worldwide. May the divine providence embrace them through the intercession of the Virgin Mary, Mother of God, and St. Peter the head of the Apostles, and the rest of the saints and martyrs. Amen.

Enquiring your welfare, we say: With our steadfast hope in the love of God to His Holy Church and His work within it for the benefit of its children, we offered our prayers and supplications to God the Almighty on behalf of our beloved land Syria the first and last land for the Syrians and for all our sons and daughters in Syria beseeching the Lord to spread His peace in Syria and keep it safe from all kinds of wars. We have also prayed for our dear brothers Mor Gregorios Youhanna Ibrahim, Archbishop of Aleppo and environs, and Mor Boulos Yazigi, Metropolitan of Aleppo and Alexandretta for the Greek Orthodox Church who became victims of terrorism some six months and we have since been exerting all efforts to secure their release. We offer thanks giving to God the Almighty who allowed for the channels of communications to be opened with the responsible parties and due to the confidentiality of the situation we are in no position to elaborate further at this stage and can only thank those who have worked with us. Today, our dearly beloved in Christ, we write to you with great sorrow within us regarding the great and beloved city of Sadad which came under attack from an unknown armed group and our people in Sadad have suffered great dangers as a consequence. We have called upon the international community to help ease the situation and help our Syrian people from the vicious attacks preserving and protecting this historical and great city. To help us secure the release of the two Archbishops and to protect “the mother of the Syrians” Sadad and its residents, and for peace to prevail in Syria we declare a three day fasting beginning on Thursday 24th October to Saturday 26th October concluding with the Holy liturgy in all our churches worldwide on Sunday.May God the Almighty accept your fasting and prayers. Amen

We extend our Apostolic Blessings to you. May the grace of God be with you all. ܐܒܘܢ ܕܒܫܡܝܐ ܘܫܪܟܐ
——————————–
We the moderators of this forum request each and every members to spread this message as mush as you can by sharing or posting the copy the Bull at your wall.

Posted in Announcements | Leave a comment

ഇടവക പൊതുയോഗം ചേര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ യാക്കോബായ വിഭാഗം.

kollencherypally

കോലഞ്ചേരി: നാല്‍പ്പത്‌ വര്‍ഷമായി തെരഞ്ഞെടുപ്പോ പൊതുയോഗമോ നടത്താതെ പിന്‍വാതിലിലൂടെ പള്ളി കൈയ്യടക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം എന്ത്‌ വില കൊടുത്തും പരാജയപ്പെടുത്തുമെന്ന്‌ യാക്കോബായ വിഭാഗം അറിയിച്ചു.

കോടതിവിധിയുടെ പേരു പറഞ്ഞ്‌ നൂറ്റാണ്ടുകളായി ആരാധിച്ചുകൊണ്ടിരുന്ന ദേവാലയത്തില്‍ നിന്നും പുറത്ത്‌ പോകുന്നത്‌ വിശ്വാസികള്‍ അംഗീകരിക്കില്ലെന്ന്‌ യാക്കോബായ വിഭാഗത്തിന്റെ നിലപാട്‌. ഇടവകയിലെ പൂര്‍വ്വികര്‍ ത്യാഗം സഹിച്ച്‌ പണിത ദേവാലയം കൈക്കലാക്കാനുള്ള കോട്ടയം ദേവലോകം ലോബിയുടെ ശ്രമം വിലപ്പോവില്ലെന്ന്‌ യാക്കോബായ വിഭാഗം മാനേജിംഗ്‌ കമ്മിറ്റിയുടേയും ഭക്‌തസംഘടനാ ഭാരവാഹികളുടേയും യോഗം മുന്നറിയിപ്പ്‌ നല്‍കി.

ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ യോഗം ഉദ്‌ഘാടനം ചെയ്‌തു. ഭദ്രാസനാധിപന്‍ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, വികാരി ഫാ. ഏലിയാസ്‌ കാപ്പുംകുഴിയില്‍, ഫാ. പ്രിന്‍സ്‌ മണ്ണത്തൂര്‍, ഫാ. എല്‍ദോ കക്കാടന്‍ സ്ലീബ ഐക്കരക്കുന്നത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

അതേസമയം യാക്കോബായ സഭയുടെ നേതൃത്വത്തില്‍ പള്ളിക്ക്‌ മുമ്പില്‍ നടത്തിവരുന്ന പ്രാര്‍ഥനാ യജ്‌ഞത്തില്‍ ഇന്നലെ മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, കുര്യാക്കോസ്‌ മോര്‍ ഗ്രീഗോറിയോസ്‌, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌ എന്നിവരും വൈദികരും നിരവധി വിശ്വാസികളും നേതൃത്വം നല്‍കി. ശ്രേഷ്‌ഠ കാതോലിക്കാ ബാവ യാക്കോബായ ചാപ്പലില്‍ തങ്ങി.

Source: Mangalam

Posted in News From Malankara | Leave a comment

കോലഞ്ചേരിയില്‍ പ്രാര്‍ഥനായജ്‌ഞം തുടരുന്നു; മധ്യസ്‌ഥ ചര്‍ച്ച സജീവം

kollencherypally

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭയ്‌ക്ക്‌ നീതി നടപ്പിലാക്കിത്തരണമെന്നാവശ്യപ്പെട്ട്‌ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനാ യജ്‌ഞം തുടരുന്നു.

മുഖ്യമന്ത്രിയുടേയും മധ്യസ്‌ഥരുടേയും അഭ്യര്‍ഥന മാനിച്ച്‌ ഇന്നലെ മുതല്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടത്തി വന്നിരുന്ന ഉപവാസ പ്രാര്‍ഥനാ യജ്‌ഞത്തിന്‌ മാറ്റം വരുത്തിയിരുന്നു. എങ്കിലും ഇന്നലെ രാവിലെയും വൈകിട്ടും ബാവാ പ്രാര്‍ത്ഥനാ യജ്‌ഞപ്പന്തലില്‍ എത്തിയിരുന്നു. ഇന്നലെ മെത്രാപ്പോലീത്തമാരും അങ്കമാലി ഭദ്രാസനത്തിലെ വൈദികരും നേതൃത്വം നല്‍കി. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മധ്യസ്‌ഥ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്‌.

ശനിയാഴ്‌ചക്കുള്ളില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിന്മേലാണ്‌ ബാവായുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ഉപവാസ പ്രാര്‍ഥനാ യജ്‌ഞത്തിന്റെ ഘടന മാറ്റിയത്‌. യാക്കോബായ സഭയുടെ പ്രാര്‍ഥനാ യജ്‌ഞം തുടരുന്ന സാഹചര്യത്തില്‍ മധ്യസ്‌ഥ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വത്തിന്റെ നിലപാടുമൂലമാണ്‌ ശ്രേഷ്‌ഠ ബാവാ മധ്യസ്‌ഥരുമായും സര്‍ക്കാരുമായും സഹകരിക്കാന്‍ തയ്യാറായത്‌. ഇതിനു പുറമേ ബാവായുടെ ആരോഗ്യസ്‌ഥിതി മോശമായതും സഭാനേതൃത്വത്തെ അനുരഞ്‌ജനത്തിന്‌ പ്രേരിപ്പിച്ചു. കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ പുതിയ പള്ളി നിര്‍മ്മിക്കാനുള്ള സ്‌ഥലവും, പണവും നല്‍കാമെന്ന ധാരണയിലാണ്‌ ചര്‍ച്ചകള്‍ മുന്നോട്ട്‌ നീങ്ങുന്നത്‌. യാക്കോബായ വിഭാഗത്തിന്‌ ഒരു കാരണവശാലും പള്ളിയില്‍ ആരാധനാ സ്വാതന്ത്രം നല്‍കില്ലെന്നും വിശ്വാസികള്‍ക്ക്‌ പള്ളിയില്‍ ആരാധനയില്‍ പങ്കെടുക്കാമെന്നുമുള്ള നിലപാടില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ഉറച്ച്‌ നില്‍ക്കുകയാണ്‌.

ഇതേ തുടര്‍ന്നാണു ചെറിയ അവകാശം നല്‍കി ഒഴിവാക്കാമെന്ന ധാരണയോട്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം സഹകരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്‌. ഇത്തരം നീക്കങ്ങളോട്‌ യാക്കോബായ സഭാ നേതൃത്വവും താല്‍പ്പര്യക്കുറവ്‌ പ്രകടിപ്പിക്കുന്നുണ്ട്‌. മറ്റ്‌ പള്ളികളിലേക്കും ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാമെന്ന ഭയവും സഭാ നേതൃത്വത്തിനുണ്ട്‌. ഇന്നലെ നടന്ന പ്രാര്‍ഥനാ യജ്‌ഞത്തിന്‌ മെത്രാപ്പോലീത്തമാരായ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
Source: Mangalam

Posted in News From Malankara | Leave a comment

ശ്രേഷ്‌ഠ ബാവയുടെ തീരുമാനം അംഗീകരിക്കുമെന്നു മാനേജിംഗ്‌ കമ്മിറ്റി

kollencherypally

ശ്രേഷ്‌ഠ ബാവയുടെ തീരുമാനം അംഗീകരിക്കുമെന്നു മാനേജിംഗ്‌ കമ്മിറ്റി

കൊച്ചി: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ എടുക്കുന്ന ഏതൊരു തീരുമാനവും ഇടവക അംഗീകരിക്കുമെന്ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി മാനേജിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ബാവ എടുക്കുന്ന തീരുമാനം ഇടവകയുടെ നന്മയ്‌ക്കും പുരോഗതിക്കുമായിരിക്കുമെന്ന്‌ യോഗം വിലയിരുത്തി.

ഈ സാഹചര്യത്തില്‍ ബാവാ പള്ളിക്കാര്യത്തില്‍ എടുക്കുന്ന ഏതൊരു തീരുമാനവും ഇടവകയുടെ തീരുമാനമായി സ്വീകരിക്കാനാണ്‌ തീരുമാനം. ഇടവകയില്‍ യാക്കോബായ വിശ്വാസികള്‍ക്ക്‌ ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ വാര്‍ധക്യകാലത്തും ആരോഗ്യം മറന്ന്‌ ബാവാ കാണിച്ച സ്‌നേഹവും കരുതലും ഇടവക ഒരിക്കലും മറക്കില്ല. ബാവായുടെ തീരുമാനപ്രകാരം ഇടവക മുന്നോട്ടുപോകാനും മാനേജിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു.

Posted in News From Malankara | Leave a comment