Category Archives: News From Malankara

News from Grater Malankara Archdiocese

കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ഓര്‍ത്തഡോക്‌സ്‌ വിഭാഗം എതിര്‍ത്തതിനെച്ചൊല്ലി തര്‍ക്കം. തുടര്‍ന്ന്‌ അധികൃതരുമായി ചര്‍ച്ച നടത്തിയതിനുശേഷം ഉച്ചകഴിഞ്ഞ്‌ മൂന്നോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. തമ്മാനിമറ്റം പുതാക്കുടിയില്‍ കുര്യാക്കോയുടെ മകന്‍ ബോബിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലിയാണ്‌ തര്‍ക്കമുണ്ടായത്‌. കഴിഞ്ഞ ഒരുമാസത്തിലേറെയായി യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി … Continue reading

Posted in News From Malankara | 1 Comment

തര്‍ക്കങ്ങള്‍ തീര്‍ന്ന് സഭകള്‍ ഒന്നാവണം – വയലാര്‍ രവി

കോതമംഗലം: കോട്ടപ്പടി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയുടെ ഒരു വര്‍ഷം നീളുന്ന ശതോത്തര കനക ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി. കേന്ദ്രമന്ത്രി വയലാര്‍ രവി ഭദ്രദീപം തെളിച്ച് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. നാടിന്റെ പൊതുവികസനത്തിനും വളര്‍ച്ചയ്ക്കും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭകളുടെ പങ്ക് മഹനീയമാണെന്ന് വയലാര്‍ രവി അഭിപ്രായപ്പെട്ടു. തര്‍ക്കങ്ങള്‍ തീര്‍ന്ന് സഭകള്‍ ഒന്നായി പോകണം. … Continue reading

Posted in News From Malankara | Leave a comment

കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടില്ല: ഹൈക്കോടതി.

കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും പള്ളിയില്‍ പ്രവേശിക്കാനോ പ്രാര്‍ഥന നടത്താനോ യാക്കോബായ വിഭാഗം അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ പോലും ഈ തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് കോടതി പറഞ്ഞു. … Continue reading

Posted in News From Malankara | Leave a comment

ഇടവക പൊതുയോഗം ചേര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ യാക്കോബായ വിഭാഗം.

കോലഞ്ചേരി: നാല്‍പ്പത്‌ വര്‍ഷമായി തെരഞ്ഞെടുപ്പോ പൊതുയോഗമോ നടത്താതെ പിന്‍വാതിലിലൂടെ പള്ളി കൈയ്യടക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം എന്ത്‌ വില കൊടുത്തും പരാജയപ്പെടുത്തുമെന്ന്‌ യാക്കോബായ വിഭാഗം അറിയിച്ചു. കോടതിവിധിയുടെ പേരു പറഞ്ഞ്‌ നൂറ്റാണ്ടുകളായി ആരാധിച്ചുകൊണ്ടിരുന്ന ദേവാലയത്തില്‍ നിന്നും പുറത്ത്‌ പോകുന്നത്‌ വിശ്വാസികള്‍ അംഗീകരിക്കില്ലെന്ന്‌ യാക്കോബായ വിഭാഗത്തിന്റെ നിലപാട്‌. ഇടവകയിലെ പൂര്‍വ്വികര്‍ ത്യാഗം സഹിച്ച്‌ പണിത ദേവാലയം കൈക്കലാക്കാനുള്ള … Continue reading

Posted in News From Malankara | Leave a comment

കോലഞ്ചേരിയില്‍ പ്രാര്‍ഥനായജ്‌ഞം തുടരുന്നു; മധ്യസ്‌ഥ ചര്‍ച്ച സജീവം

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭയ്‌ക്ക്‌ നീതി നടപ്പിലാക്കിത്തരണമെന്നാവശ്യപ്പെട്ട്‌ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനാ യജ്‌ഞം തുടരുന്നു. മുഖ്യമന്ത്രിയുടേയും മധ്യസ്‌ഥരുടേയും അഭ്യര്‍ഥന മാനിച്ച്‌ ഇന്നലെ മുതല്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടത്തി വന്നിരുന്ന ഉപവാസ പ്രാര്‍ഥനാ യജ്‌ഞത്തിന്‌ മാറ്റം വരുത്തിയിരുന്നു. എങ്കിലും ഇന്നലെ രാവിലെയും … Continue reading

Posted in News From Malankara | Leave a comment

ശ്രേഷ്‌ഠ ബാവയുടെ തീരുമാനം അംഗീകരിക്കുമെന്നു മാനേജിംഗ്‌ കമ്മിറ്റി

ശ്രേഷ്‌ഠ ബാവയുടെ തീരുമാനം അംഗീകരിക്കുമെന്നു മാനേജിംഗ്‌ കമ്മിറ്റി കൊച്ചി: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ എടുക്കുന്ന ഏതൊരു തീരുമാനവും ഇടവക അംഗീകരിക്കുമെന്ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി മാനേജിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ബാവ എടുക്കുന്ന തീരുമാനം ഇടവകയുടെ … Continue reading

Posted in News From Malankara | Leave a comment

കോലഞ്ചേരി പള്ളിത്തര്‍ക്കം: പരിഹാരം ജനഹിതപ്രകാരമാകണം

കോലഞ്ചേരി പള്ളിത്തര്‍ക്കം: പരിഹാരം ജനഹിതപ്രകാരമാകണം ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ (യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍) മലങ്കരസഭയിലെ വ്യവഹാരങ്ങളും തര്‍ക്കങ്ങളും പതിറ്റാണ്ടുകളായി ക്രൈസ്‌തവസാക്ഷ്യത്തിനും സാമൂഹിക പ്രതിബദ്ധതയ്‌ക്കും ക്ഷതമേല്‍പ്പിച്ചുകൊണ്ട്‌, നിര്‍ഭാഗ്യവശാല്‍, ഇന്നും തുടരുന്നു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിത്തര്‍ക്കം ഈ വഴിയില്‍ വീണ്ടും പ്രശ്‌നസങ്കീര്‍ണമായിരിക്കുന്നു. ഈ തര്‍ക്കത്തിനുള്ള ശാശ്വതപരിഹാര മാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്‌ ഈ … Continue reading

Posted in News From Malankara | Leave a comment