പണം നല്‍കി യാക്കോബായ ഇടവകക്കാരെ പുറത്താക്കാന്‍ നീക്കം.

Pally

കോലഞ്ചേരി : സ്വത്ത്‌ പങ്കുവച്ച്‌ കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കാനുള്ള നീക്കത്തിനെതിരേ ഇടവകക്കാര്‍ രംഗത്ത്‌. കേസില്‍ പൂര്‍ണമായും തോറ്റുവെന്നു വിശ്വസിപ്പിച്ച്‌ പള്ളിവക 30 സെന്റ്‌ ഭൂമിയും അഞ്ചുകോടി രൂപയും നല്‍കി ഇടവകയില്‍ മൂന്നില്‍ രണ്ടോളംവരുന്ന ഇടവകക്കാരെ മാതൃ ഇടവകയില്‍ നിന്നു രേഖാപരമായി ഒഴിപ്പിക്കുകയാണു ലക്ഷ്യം. ഇത്രയും പോരെങ്കില്‍ കോട്ടൂര്‍ പള്ളിയും നല്‍കാമെന്നാണ്‌ വാഗ്‌ദാനം.

യാക്കോബായ വിഭാഗം വേറെ പള്ളിവച്ചു പോകുന്നതോടെ അതിസമ്പന്നമായ കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് സ്വന്തമായി ലഭിക്കും. പള്ളിക്കു കീഴിലുള്ള നിരവധി സ്‌ഥാപനങ്ങളില്‍ പള്ളി വിട്ടുപോകുന്ന ബഹുഭൂരിപക്ഷം ഇടവകക്കാര്‍ക്ക്‌ അവകാശം നഷ്‌ടപ്പെടും. ഇവരുടെ പൂര്‍വികര്‍ പടുത്തുയര്‍ത്തിയ പള്ളിയില്‍ നിന്ന്‌ കോടതി വിധിയുടെ മറവില്‍ എന്നേക്കുമായി പുറത്താക്കാനാണു ചിലരുടെ ശ്രമമെന്ന്‌ പരാതിയുണ്ട്‌. ഇടവക സ്‌ഥാപനങ്ങള്‍ എന്ന നിലയിലുള്ള ആനുകൂല്യം ഇവര്‍ക്ക്‌ നഷ്‌ടമാകും.

പ്രശ്‌നം വഷളാക്കി മറ്റ്‌ പോംവഴികളില്ലാത്ത സാഹചര്യം സൃഷ്‌ടിച്ചും ഗത്യന്തരമില്ലാതെ ഭാഗിച്ചു പിരിയലിന്‌ ഇടവകക്കാരെ മാനസികമായി ഒുരുക്കാമെന്ന നിലയില്‍ എത്തിക്കുകയാണു ലക്ഷ്യം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇടനിലക്കാരനായ പ്രമുഖ വ്യക്‌തി ഇക്കാര്യം ഇരു കാതോലിക്കാ ബാവമാരുടെയും മുന്നില്‍ വച്ചുകഴിഞ്ഞു. മറ്റു പോംവഴികളില്ലെന്ന സാഹചര്യമൊരുക്കി ഭാഗിച്ചു പിരിയലിന്‌ ഇടവകക്കാരെ കൊണ്ടു ചെന്നെത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇടവകക്കാരുടെ നിസഹായാവസ്‌ഥയില്‍ ഈ അജന്‍ഡ നടപ്പാക്കാനാണു ശ്രമം. പൊതുയോഗം ചേര്‍ന്നാല്‍ ഇതുവരെയുള്ള കണക്ക്‌ കാണിക്കേണ്ടിവരും.
പള്ളിയുടെ ആരംഭം മുതല്‍ യാക്കോബായ വൈദികര്‍ ഇല്ലാതിരുന്ന കാലഘട്ടമുണ്ടായിട്ടില്ല. സ്‌ഥാനഭൃഷ്‌ടനായ പാത്രിയര്‍ക്കീസ്‌ എത്തി 1912 ല്‍ കോലഞ്ചേരി ഇടവകക്കാരനായ മുറിമറ്റത്തില്‍ മാര്‍ ഇവാനിയോസിനെ കാതോലിക്കയായി വാഴിച്ചതില്‍ പ്രതിഷേധിച്ച്‌ സ്വന്തം ഇടവകയില്‍ പോലും കയറ്റാതിരുന്നവരാണ്‌ കോലഞ്ചേരിക്കാര്‍.

ശിഷ്‌ടകാലം മുറിമറ്റം ബാവ അന്യനാട്ടില്‍ സ്വകാര്യ പള്ളിയിലാണു കഴിച്ചുകൂട്ടി കാലം ചെയ്‌തത്‌. പിന്നീട്‌ 16 വര്‍ഷക്കാലം കാതോലിക്ക സ്‌ഥാനം ഒഴിഞ്ഞു കിടന്നു. ഇത്രയും അന്തോഖ്യാ ഭക്‌തി പ്രകടിപ്പിച്ചവരാണ്‌ കോലഞ്ചേരി ഇടവകക്കാരെന്ന്‌ ഇവര്‍ പറയുന്നു. കോലഞ്ചേരി പള്ളിയുടെ യഥാര്‍ഥ ഭരണഘടനയേതെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ തീര്‍പ്പാക്കിയിട്ടില്ല. കേസ്‌ കൊടുത്ത 1974 ല്‍ 1934 ലെ ഭരണഘടനയായിരുന്നു നടപ്പിലിരുന്നതെന്നു മാത്രമാണ്‌ ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കിയത്‌. പള്ളിക്ക്‌ 1913 ല്‍ തയാറാക്കിയ സ്വന്തം ഭരണഘടനയുണ്ട്‌. ഈ ഭരണഘടനാപ്രകാരം പള്ളിയില്‍ തെരഞ്ഞെടുപ്പ്‌ നടക്കണമെന്നാവശ്യപ്പെട്ട്‌ ഇലക്ഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്ുന്ന യപക്ഷം തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാന്‍ കോടതിക്ക്‌ കഴിയും. ഇതിനു മുമ്പായി പണംകൊടുത്ത്‌ തര്‍ക്കം ഒത്തുതീര്‍പ്പാക്കാനാണ്‌ നോക്കുന്നത്‌.

എക്‌സിക്യൂഷന്‍ പെറ്റീഷന്‍ നല്‍കി വിധിയുണ്ടായാലേ പോലീസ്‌ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുള്ളൂ. അല്ലാത്തപക്ഷം ക്രമസമാധാനം തകരാറിലാകാതെ നോക്കിയാല്‍ മതി. എന്നാല്‍ കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. പഴന്തോട്ടത്ത്‌ കോടതി വിധി എതിരായിട്ടും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ വീതം നിലനിര്‍ത്താന്‍ പോലീസ്‌ യാക്കോബായക്കാരെ തല്ലി ഒതുക്കി.

കോലഞ്ചേരിയില്‍ തര്‍ക്കം മാധ്യമങ്ങളില്‍ എത്തുന്നതു തടഞ്ഞ്‌, ഒതുക്കത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ്‌ നീക്കം. കലക്‌ടറുമായുണ്ടാക്കിയ ധാരണയുടെ പുറത്താണ്‌ യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് കാതോലിക്കയെ കയറ്റുന്നതിന്‌ എതിര്‍ക്കാതിരുന്നത്‌. ഇന്നലെ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടയാളുടെ മൃതദേഹം ചാപ്പലില്‍ കയറ്റാതെ നേരെ പള്ളിയിലേക്കു കൊണ്ടുവന്നപ്പോഴും യാക്കോബായ വിഭാഗം തടഞ്ഞില്ല.

Source: Mangalam
– See more at:

About SOCMNet

SOCMNet is an internet platform of Malankara Jacobite Syriac Christians (Malankara Jacobite Syrian Christian Church - under the Holy See of the Patriarch of Antioch and all the East.). According to tradition, Christianity in India was established by St. Thomas, who arrived in Malankara (Kerala) from Edessa in A.D. 52. The Church in Malankara has had close ties with the Church in the Near East ever since. The ties between the Church in Malankara and the Near East formalized and strengthen by, when under the leadership of the merchant Thomas of Cana and 72 families (around 400 odd persons comprising men, women and children, reached Cragananore (Kodungalloore). The group consisted of the Bishop Mor Joseph of Edessa as well as some priests and deacons traveled and migrated to India and met Christians there by AD 345. The church in Malankara is an integral part of the Universal Syriac Orthodox Church with the Patriarch of Antioch [His Holiness Moran Mor Ignatius Zakka I Iwas] as its supreme head. The local head of the church in Malankara is the Catholicose of India [His Beatitude Baselios Thomas I], ordained by and accountable to the Patriarch of Antioch. The web sites in the SOCMNet are not official web sites of the Syriac Orthodox Church in Malankara, even though the Owners, Moderators and Webmasters owe allegiance to the hierarchy of the Universal Syriac Orthodox Church. However, opinions and responses of the Church leadership are posted here.
This entry was posted in News From Malankara, SOCM. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s