കോലഞ്ചേരി കേസിലെ ബഹു. ഹൈക്കോടതി വിധി തികച്ചും കൌതുകം ഉണർത്തുന്നത് തന്നെ.

thombra

എൽദോ തോംബ്ര ചോദിക്കുന്നു

കോലഞ്ചേരി കേസിലെ ബഹു. ഹൈക്കോടതി വിധി തികച്ചും കൌതുകം ഉണർത്തുന്നത് തന്നെ.

സുറിയാനി സഭയിലെ പള്ളികൾ endowment ആണ് എന്നു എപ്രകാരം ബഹു. കോടതി നിരീക്ഷിക്കാൻ ഇടയായി എന്നതാണ് ഏറ്റവും പ്രധാന വസ്തുത. ഒരു endowment നു വേണ്ട test stand ചെയ്യാൻ ഒരു ഇടവകയുടെ കാര്യത്തിൽ എന്താണ് പതിവുള്ള കീഴ്വഴക്കം എന്നതിനെചൊല്ലി ഒരു ക്ലാരിഫിക്കഷൻ നിയമജ്ഞാനമുള്ള ആരെങ്കിലും ഒന്നു സൂചിപ്പിച്ചാൽ നന്നായിരുന്നു.

കൂടുതൽ പ്രധാനമായത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പള്ളി, അതൊരു religious endowment ഓ trust ഓ ആവട്ടെ, എങ്ങനെ കേവലം എഴുപതു കൊല്ലം പഴക്കമുള്ള ഒരു ഭരണഘടനയ്ക്കു വിധേയമാകും എന്ന ചോദ്യമാണ്. ഒരു ട്രസ്റ്റിന്റെയോ എൻഡോവ്മെന്റിന്റെയൊ മുഖ്യ സ്വഭാവം അതിന്റെ സ്ഥാപന ലക്‌ഷ്യം എന്നതാണ്. നൂറു കൊല്ലം മാത്രം പഴക്കമുള്ളതും ഇപ്പോഴും സാർവത്രീക അംഗീകാരം കിട്ടിയിട്ടില്ലാത്തതുമായ ഒരു സഭയുടെ കീഴിൽ ആ സ്ഥാപന ലക്‌ഷ്യം നിറവേറ്റപ്പെടും എന്ന സംശയം അതുപോലെ തന്നെ മുഖ്യമായതാണ്. കോടതിയുടെ അധികാരപരിധിയുടെ വെളിയിൽ വിശ്വാസത്തിന്റെ തലത്തിൽ ഉള്ള ഒരു കാര്യത്തെക്കുറിച്ച് ഒരു പരിഗനനയുമില്ലാതെ, അതിലെ വസ്തുതകൾ പരമപ്രധാനമായ ഇത്തരം കേസുകളിൽ എങ്ങനെ ഇതെല്ലാം കേവലം സിവിൽ ഡിസ്പ്യൂട്ട് മാത്രമായി കണ്ടു വിധിതീർപ്പുകൾ ഉണ്ടാവുന്നു ?

ഹൈന്ദവക്ഷേത്രങ്ങളെ സംബന്ധിച്ചുള്ള “perpetual minority of the deity” എന്ന നിയമസങ്കല്പം ദേവതാ- പ്രതിഷ്ഠ സങ്കൽപ്പങ്ങൾ ഇല്ലാത്ത ക്രൈസ്തവ സഭകളിൽ എപ്രകാരം പ്രയോഗിക്കാൻ പറ്റും ? അപ്പോൾ ദൈവത്തിന്റെ പേരിൽ ഉള്ള endowment ഉകൾ ഏതെങ്കിലും ഉടമ്പടിയെയോ ഭരണനിർവഹണത്തിന് വേണ്ടിയുള്ള ബൈലാകളെയോ മാത്രം ആശ്രയിച്ചു കൈകാര്യം ചെയ്യണം എന്നു നിർദ്ദേശിച്ചാൽ, അതിന്റെ സ്ഥാപനോദ്ദേശം നിവർത്തിക്കപ്പെടും എന്നു കരുതുന്നതെങ്ങനെ ?

വക്കീലന്മാർക്കും ജഡ്ജിമാർക്കും ഒക്കെ സഭാകേസുകളിൽ താല്പര്യക്കുറവു ബാധിച്ചു മടുപ്പു തോന്നിത്തുടങ്ങി എന്നു കരുതേണ്ട സമയമായി.

നമ്മൾ വിശ്വാസികൾക്കും ആ തരത്തിൽ ഒരു പുനർചിന്തനം ചെയ്യാവുന്നതാണ്. ഇനിയും മല്ലുപിടിക്കാതെ ഉള്ളത് എല്ലാവർക്കും ഉപയോഗിക്കാനുള്ള സാധ്യതകൾ ആരായേണ്ടിയിരിക്കുന്നു.

Advertisements

About SOCMNet

SOCMNet is an internet platform of Malankara Jacobite Syriac Christians (Malankara Jacobite Syrian Christian Church - under the Holy See of the Patriarch of Antioch and all the East.). According to tradition, Christianity in India was established by St. Thomas, who arrived in Malankara (Kerala) from Edessa in A.D. 52. The Church in Malankara has had close ties with the Church in the Near East ever since. The ties between the Church in Malankara and the Near East formalized and strengthen by, when under the leadership of the merchant Thomas of Cana and 72 families (around 400 odd persons comprising men, women and children, reached Cragananore (Kodungalloore). The group consisted of the Bishop Mor Joseph of Edessa as well as some priests and deacons traveled and migrated to India and met Christians there by AD 345. The church in Malankara is an integral part of the Universal Syriac Orthodox Church with the Patriarch of Antioch [His Holiness Moran Mor Ignatius Zakka I Iwas] as its supreme head. The local head of the church in Malankara is the Catholicose of India [His Beatitude Baselios Thomas I], ordained by and accountable to the Patriarch of Antioch. The web sites in the SOCMNet are not official web sites of the Syriac Orthodox Church in Malankara, even though the Owners, Moderators and Webmasters owe allegiance to the hierarchy of the Universal Syriac Orthodox Church. However, opinions and responses of the Church leadership are posted here.
This entry was posted in News From Malankara, SOCM. Bookmark the permalink.

2 Responses to കോലഞ്ചേരി കേസിലെ ബഹു. ഹൈക്കോടതി വിധി തികച്ചും കൌതുകം ഉണർത്തുന്നത് തന്നെ.

 1. james says:

  Judiciary and Government is taking many desiccation and issuing order also,if any body ask about the Church Members opinion and their wish? First summarize their wish and believes, because ultimately they are the owners and they are the users of this Church. Bishop and Priest are just come and do the religious service for them.They are not custodian or owner of the Churches.

 2. Dr Tiju Thomas says:

  ശരിയാണ് . ഞാൻ താങ്കളുടെ പല അഭിപ്രായങ്ങളും ചിന്താഗതികളും പലയിടങ്ങളിലായി വായിച്ചിട്ടുള്ളത് കൊണ്ട് തന്നെ താങ്കളുടെ വിവിധ തലങ്ങളിലുള്ള ചിന്താ ശക്തിയെ മനസ്സാ ശ്ലാഘിക്കുന്നു. താങ്കളെ പോലെ ഉള്ളവർ സഭ തലപ്പത് വന്നിരുന്നെങ്കിൽ എത്രയോ നന്നായേനെ എന്ന് ചിന്തിക്കുകയും ചെയ്യുന്നു. എല്ലാവരും കിട്ടിയതും കൊണ്ട് സംതൃപ്തരായിരുന്നെങ്കിൽ എന്ത് നന്നായിരുന്നു. മറ്റുള്ളവര്ക്കും ഒരു വ്യൂ പോയിന്റ്‌ ഉണ്ടെന്നും അതിനെ ബഹുമാനിക്കാനും സാധിച്ചിരുന്നെങ്കിൽ തന്നെ മിക്കവാറും പ്രശ്നങ്ങളും തീർന്നെനേം.

  ഇന്നത്തെ ഈ ലേഖനത്തിൽ പറഞ്ഞതിൽ പല കാര്യത്തിലും ഒരു ചെറിയ സംശയം ഉണ്ട്.

  ”’കൂടുതൽ പ്രധാനമായത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പള്ളി, അതൊരു religious endowment ഓ trust ഓ ആവട്ടെ, എങ്ങനെ കേവലം എഴുപതു കൊല്ലം പഴക്കമുള്ള ഒരു ഭരണഘടനയ്ക്കു വിധേയമാകും എന്ന ചോദ്യമാണ്. “” എന്ന് വാദിച്ചാൽ ഭാരതം 1956 ഇൽ അംഗീകരിച്ച ഭരണഘടന ആ ദിവസത്തിന് മുൻപ് ഭാരതത്തിൽ സ്ഥാപിച്ച ഒന്നിന്റെ മേലും അധികാരം ഇല്ലാത്ത ഒന്നാണ് എന്ന് വാദിക്കുന്നത് പോലെ ആവില്ലേ? അങ്ങിനെ എങ്കിൽ ഇന്നത്തെ ഭരണഘടനക്ക് അനുസൃതമായ ഒന്നിനും കൊലെന്ചെരി പള്ളി പോലെ ഉള്ള ഒരു സ്ഥാപനത്തിന്മേൽ ഒരു പ്രഭാവവും അധികാരവും ഇല്ല എന്ന് പറയുന്നതിനു തുല്യമല്ലേ അത്? ഒരു രാജ്യം മറ്റൊരു ഭരണഘടന ഉണ്ടാക്കിയാൽ അതിനു പിന്നീടുള്ള കാര്യങ്ങളിലോ സ്താപനങ്ങലിഒ മാത്രമേ അധികാരം ഉള്ളൂ എന്ന് വാദിക്കുന്നത് അപകടകരം അല്ലെ?

  1995 ലെ സുപ്രീം കോടതി വിധിയിലും ആദ്ധ്യാത്മികമായി പരിശുദ്ധ പാത്രിയർക്കീസ് ബാവ ആദ്ധ്യാത്മീയ തലവന്നായി തുടരുമെന്ന് കൃത്യമായി പറയുന്നുണ്ടല്ലോ… ഭൌതിക ഭാരതീയ സ്വത്ത്‌ വകകളിൽ ഭരണം ( പള്ളികൾ ഉൾപ്പടെ ) മലങ്കര മെത്രാപ്പോലിത്തയിൽ ആയിരിക്കും എന്നും സഭയുടെ തലവൻ കാതോലിക്കാ ആയിരിക്കും എന്നും പറയുന്നുണ്ടല്ലോ.. സഭ എന്ന് പറഞ്ഞാൽ ഓർത്തഡോൿസ്‌ യാക്കോബായ സഭക്കാർ എല്ലാം ചേര്ന്ന ഒരു സഭയും… ഇപ്പൊ കാണുന്ന എല്ലാ വ്യവഹാരവും സ്വത്തിനു (പള്ളി , അനുബന്ധ വകകൾ) വേണ്ടി ഉള്ളതാകയാൽ അത് തികച്ചും സിവിൽ suit തന്നെല്ലേ ആവൂ.

  കർത്താവിൽ പ്രിയ സഹോദരനും കൂട്ടുകാരനും

  Dr . Tiju Thomas

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s