ബഹുമാനപെട്ട ഫിലിപോസ് അച്ചന്റെ ശ്രദ്ധയ്ക്ക് ….

ബഹുമാനപെട്ട ഫിലിപോസ് അച്ചന്റെ ശ്രദ്ധയ്ക്ക് ….
Mathew George
By: Mathew George

അങ്ങ് വളരെ അധികം പ്രയാസത്തോടെ ശ്രേഷ്ട ബാവ തിരുമേനിയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ ഒരു തുറന്ന കത്ത് കണ്ടു. ശ്രേഷ്ട ബാവ തിരുമാനസ്സിനെ വളരെ അധികം സ്നേഹിക്കുന്ന ഒരു വ്യക്തി ആയതുകൊണ്ടും സഭയുടെ പല കാര്യങ്ങളിലും കഴിഞ്ഞ ഇരുപതു വര്‍ഷ കാലമായി സഹകരിച്ചു പോരുന്ന ഒരു വ്യക്തി ആയതുകൊണ്ടും ചില കാര്യങ്ങള്‍ അച്ഛന്റെ അറിവില്‍ പെടുത്തെണ്ടത് ഒരു സഭാ വിശ്വാസി എന്നാ നിലയില്‍ എന്റെ കടമയായി കരുതികൊളുന്നു. ചില സത്യങ്ങള്‍ പറയുമ്പോള്‍ അത് അല്പം കടുപ്പമായിട്ടു തോന്നിയേക്കാം.. അങ്ങു സദയം ക്ഷമികുമല്ലോ.

നമ്മുടെ സഭയുടെ ദുര്‍ഗതി ഓര്‍ത്തു വിഷമിക്കാതിരിക്കാന്‍ സഭയെ സ്നേഹിക്കുന്ന ആര്‍ക്കു സാധിക്കും ? സഭയെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ആര്‍കും ഇന്നത്തെ സഭയുടെ അവസ്ഥയില്‍ വിഷമവും സങ്കടവും പരിതാവവും ഒക്കെ തോന്നുന്നത് സ്വാഭാവികം മാത്രം. അച്ചനും സഭയെ ആത്മാര്‍ഥമായി സ്നേഹികുന്നവരുടെ കൂട്ടത്തിലാണ് എന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു. അങ്ങ് സഭയുടെ സമാധാനം വളരെയധികം ആഗ്രഹിക്കുന്നു. അച്ചന്‍ ഒട്ടും സംശയികേണ്ട….. ശ്രേഷ്ട ബാവ തിരുമേനി ഉള്‍പെടുന്ന യകൊബായ സുറിയാനി സഭയും എന്നും സമാധാനം മാത്രമേ ആഗ്രഹിച്ചിടുള്ള്. പിന്നെ എന്തുകൊണ്ടാണ് സമാധാനം ഉണ്ടാകാത്തത് ? ആരാണ് സമാധാനത്തിനു തടസ്സം ?

കഴിഞ്ഞ 100 വര്‍ഷത്തെ മലങ്കര സഭാ ചരിത്രം പരിശോധിച്ച് നോകിയാല്‍ സമാധാനതിനുണ്ടായിടുള്ള തടസ്സങ്ങള്‍ അച്ചന് മനസിലാകും. നമ്മുടെ വിഷയം അതല്ലാതതുകൊണ്ട് ആ ഭാഗത്തേക്ക്‌ കിടകുനില്ല. സമാധാനം ഉണ്ടാകാനുള്ള ആഗ്രഹം ഇല്ലാത്തതല്ല പക്ഷെ യാകൊബായ സഭയും മെത്രാന്‍ കക്ഷിയും സമാധാനത്തിനു നല്‍കുന്ന നിര്‍വച്ചനങ്ങളല്ലേ യദാര്‍ത്ഥ പ്രശ്നം എന്ന് മാത്രം ചോദിച്ചുകൊണ്ട് ആ ഭാഗം വിടുന്നു.

ഇന്നലെ കോലഞ്ചേരി പള്ളിയില്‍ നടന്ന ചില സംഭവങ്ങള്‍ അച്ചന്‍ കണ്ടതുപോലെ ഞാനും യുട്യൂബില്‍ കണ്ടു. ഒരു പുരോഹിതനെ ഏമാന്മാരുടെ കിരി നക്കി നടക്കുന്ന പോലിസ് അവഹെളികുനത് കണ്ടപ്പോള്‍ ഒരു പുരോഹിതനായ അങ്ങയ്ക്ക് വിഷമം ഉണ്ടായോ എന്നറിയില്ല പക്ഷെ അനേകം യകൊബായ വിശ്വാസികളെ പോലെ തന്നെ എന്റെയും കണ്ണ് നിറഞ്ഞു… ചോര തിളച്ചു…. ഞാനും അച്ചനും തമ്മില്‍ ഒരു വ്യത്യാസമുണ്ട്…. അച്ചന്‍ ഇന്നലത്തെ യുട്യൂബ് മാത്രമേ കണ്ടുള്ളൂ അല്ലെങ്കില്‍ കണ്ടു എന്ന് പറഞ്ഞുള്ളൂ.. അത് മാത്രം കണ്ടു അച്ചന്‍ ലജ്ജയോടെ തല താഴ്ത്തി. ഒരു പുരോഹിതന്‍ ഇങ്ങനെ ചെയ്യാമോ എന്നുള്ള ചോദ്യം ഉയര്‍ത്തി…

പക്ഷെ ഞാന്‍ വേറെയും പലതു കണ്ടു — ഈ നൂറ്റാണ്ടിലെ ആദ്യത്തെ കോലഞ്ചേരി സമരത്തില്‍ അന്നത്തെ മെത്രാന്‍ കക്ഷി കാതോലിക മാത്യൂസ് ദ്വിതീയന്‍ ബാവ മൈകിലൂടെ “തന്തയ്ക്കു പിരന്നവരുണ്ടെങ്കില്‍ വരീനടാ” എന്ന് ആക്രോഷികുന്നത് കേട്ട് നിന്ന ഒരു വ്യക്തിയാണ് അടിയന്‍. അന്ന് യുട്യൂബോന്നും ഞങ്ങള്‍ പാവങ്ങല്‍ക്കരിയില്ലയിരുന്നു. അതിനു ശേഷവും പല വേദികളില്‍ ഇടയനാല്‍ കോര്‍ എപിസ്കൊപ അച്ഛന്‍ യകൊബായകാരെ പ്രത്യേകിച്ച് ശ്രേഷ്ട ബാവയെ അവഹെളികുന്നത് അച്ചനും കണ്ടു കാണുമല്ലോ ? എല്ലാ വര്‍ഷവും ത്രിക്കുന്നത് പെരുന്നാളിന് ശ്രേഷ്ട ബാവ എത്തുമ്പോള്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ചീത്ത വിളി നടത്തുന്നത് അച്ചന്‍ കെടിട്ടില്ലേ ? 2011 ഇല്‍ ആണെന്നു തോനുന്നു, ശ്രേഷ്ട ബാവ എത്തിയപ്പോള്‍ നള കറുത്ത നീണ്ട താടിയുള്ള ഒരു പുരോഹിതന്‍ “ഗൂണ്ട പ്രഥമന്‍ ഗോ ബ്യാക്ക്” എന്ന് അക്രോഷികുന്നത് കണ്ടു നിനിട്ടുള്ള ആളാണ് ഞാന്‍. എല്ലാ പള്ളികള്‍ക്കും എതിരെ കേസ് കൊടുക്കുവാന്‍ വിശ്വാസികളെ ഉല്ഭോധിപിക്കുന്ന വേറെ ഒരു കോര്‍ എപിസ്കൊപ അച്ഛന്റേം വീഡിയോ യൌട്യുബില്‍ ലഭ്യമാണ്. അച്ചന്‍ അതൊന്നും കണ്ടിടില്ലേ ? അതൊക്കെ കണ്ടു അച്ചന്റെ തല ലജ്ജയോടെ താഴ്ന്നത് ഞാന്‍ എവിടെയും വായിക്കുവാന്‍ ഇടയായില്ല. കോലഞ്ചേരിയില്‍ മിനിങ്ങാന്ന് പ്രശ്നം തുടങ്ങിയപ്പോള്‍ മുതല്‍ അഹങ്കാരതോടും അനാദരവോടും മെത്രാന്‍ കക്ഷി പയ്യന്മാര്‍ ഇന്‍റര്‍നെറ്റില്‍ ഇടുന്ന പോസ്ടിങ്ങ്സ് ഒന്നും അച്ചന്‍ കണ്ടില്ലേ ? അച്ഛന്‍ അവരെ നിടന്ത്രിക്കുവാണോ പറഞ്ഞു മനസിലാകുവാണോ ശ്രമികുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടില്ല… അതുകൊണ്ട് ചോദിച്ചതാ.. രണ്ടു ദിവസം മുന്‍പ് അഹങ്കാരത്തിന്റെ ആള്‍രൂപമായ നിങ്ങളുടെ അഹമ്മദാബാദിലെ മേത്രാച്ചന്‍ (i-pad ഉം i-pod ഉമില്ലാതെ ഭക്ഷണം ദഹികാത്ത ഒരു കൊച്ചു ശരീരവും ശരീര വലുപ്പത്തിന്റെ നാലിരട്ടി അഹങ്കാരവും കൈമുതലായുള്ള ഒരു കൊച്ചു മേത്രാച്ചന്‍) യകൊബായകാരെ അവഹെളിച്ചുകൊണ്ട് ഒരു status update നടത്തിയിരുന്നു… അച്ചന്‍ കണ്ടില്ലേ ? തിരുമേനി ചെയ്തത് ശെരിയായില്ല എന്ന് അതിനു ഒരു കമ്മെന്റ് ഇട്ടിരുണോ ?

എന്തിനാണ് അച്ഛാ ഈ ഇരട്ടത്താപ്പ് ? നിങ്ങളെ പോലുള്ളവരെ കണ്ടിട്ടായിരിക്കും പണ്ട് ക്രിസ്തു “വെള്ള തേച്ച ശവകല്ലരകള്‍” എന്ന് ഉരുവിട്ടത്. സ്വയം നന്നായിട്ടും സ്വന്തം സഭയില്‍ പെട്ടവരെ നന്നാകിയിട്ടും ഉപദേശിച്ചിട്ടും പോരെ അച്ഛാ യകൊബായ സഭയെ നന്നാകുന്നത് ? അത് കഴിഞ്ഞു പോരെ യകൊബായ സഭയെ സത്യാ വിശ്വാസത്തില്‍ നയികുകയും സഭാ മക്കളെ തന്റെ ജീവനെകാള്‍ അധികം സ്നേഹിക്കുകയും ചെയുന്ന ശ്രേസ്ട ബാവ തിരുമേനിയെ ഉപദേശികുന്നത് ? അതല്ലേ ഭംഗി ?? അതല്ലേ മാന്യത ?

അച്ചന്‍ ഇപ്പോള്‍ പറയുമായിരിക്കും തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ എന്ന് .. പക്ഷെ ഇതിനു മുന്‍പ് പറയാതെ ഇപ്പോള്‍ അത് പറയുന്നത് വെറും ഭംഗിവാകായി പോകും.

പിന്നെ ഒരു കാര്യം.. നമ്മള്‍ രണ്ടു പേരും ചൂണ്ടി കാണിച്ച സംഭവങ്ങളില്‍ വേറെ ഒരു അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. അച്ചന്‍ ചൂണ്ടികാണിച്ച സംഭവത്തില്‍ ബഹുമാനപെട്ട എല്‍ദോസ് അച്ചന്‍ ഒരു victim ആയിരുന്നു. തന്റെ സഭയിലെ ഒരു ഇടവകയില്‍ തന്റെ ആത്മീയ മക്കള്‍ക്ക്‌ നീതി നിഷേധികപെടുന്നതും അതിനു നീതിപാലകര്‍ കൂട്ട് നില്‍കുന്നതും കണ്ടിട്ട് മനപ്രയാസംകൊണ്ട് ഹൃദയം തകര്‍ന്നു നടത്തിയ ഒരു പ്രതിഷേധ പ്രകടനം. പക്ഷെ ഞാന്‍ ചൂണ്ടി കാട്ടിയ സംഭവങ്ങളോ ?? അഹങ്കാരത്തിന്റെയും അഹമ്മതിയുടെയും ഉദാഹരണങ്ങള്‍ അല്ലെ ? യകൊബയകാരുടെ പള്ളികള്‍ പിടിചെടുകാനുള്ള ആവേശം ? സാത്താനയമായ വികാരം… ഏതു കണ്ടിട്ടാണ് അച്ചന്റെ തല ലജ്ജയോടെ താഴെണ്ടിയിരുന്നത് ?? അച്ചന്‍ സ്വന്തം മനസാക്ഷിയോട് ചോദിച്ചു വിലയിരുത്തുക.

അച്ചന്‍ ചോദിച്ച ചോദ്യം ഞാന്‍ തിരിച്ചങ്ങോട്ടു ചോടികട്ടെ ? ആര്കുവേണ്ടിയാണ് ഈ പള്ളികള്‍ ? ഓരോ പള്ളിയും സ്ഥാപിച്ചത് എന്തിനു വേണ്ടിയായിരുന്നു ? എന്തായിരുന്നു സ്ഥാപനോധേശം ? ഒരു പള്ളിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആ പള്ളി ഇടവകാംഗങ്ങള്‍ക്ക് അധികാരവും അവകാശവുമില്ലേ ? ഉദാഹരണത്തിന് കോതമംഗലം പള്ളി .. നിങ്ങള്‍ വര്‍ഷങ്ങളായി ആ പള്ളിക്ക് കേസ് പറയുന്നു. ആ ഇടവകയിലെ 99.9 % വിശ്വാസികളും പറയുന്നു ഞങ്ങള്‍ക്ക് പരിശുദ്ധ യകൊബായ സഭയില്‍ നിന്നാല്‍ മതി സ്വതന്ത്ര സഭ വേണ്ട എന്ന്. അപ്പോള്‍ നിങ്ങള്‍ എന്തിനു വേണ്ടിയാണ് കേസ് നടത്തുന്നത് ? പള്ളി കെട്ടിടത്തിനും സ്വതുകള്‍ക്കും വേണ്ടിയോ ? വിശ്വാസികള്‍ വേണ്ടേ ? എന്താണ് അച്ഛാ ഇതൊക്കെ ? ലജ്ജ തോന്നില്ലേ ? തല താഴുനില്ലേ ? സ്വന്തം സഭയിലെ നേതാകന്മാര്‍ക്ക് ഈ കേസിന്റെം വഴകിന്റെം അര്‍ത്ഥമില്ലായ്മ ചൂണ്ടി കാണിച്ചു ഒരു തുറന്നു കത്ത് എഴുതരുതോ ?

അതെയോ ഉപദേശം യകൊബായകാര്‍ക്ക് മാത്രമുള്ളതാണോ ?

ഒരു ഇടവകയിലെ ഭൂരിപക്ഷം വിശ്വാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി സമാധാനമായി സമരം നടത്തുന്ന ശ്രേസ്ട ബാവ തിരുമേനിയോട് സമരം പിന്വലികണം എന്ന് ആവശ്യപെടുന്ന അച്ചന്‍ എന്തുകൊണ്ട് അച്ചന്റെ സഭയിലെ നേതാകന്മാര്‍ക്ക് ഉപദേശം നല്കുനില്ല ? നിങ്ങള്‍ കേസ് നടത്തുന്ന പള്ളികളില്‍, നിങ്ങള്‍ പിടിച്ചെടുക്കാന്‍ നടക്കുന്ന പള്ളികളില്‍ മഹാഭൂരിപക്ഷം വിശ്വാസികള്‍ക്കും നിങ്ങളെ വേണ്ട. പൈന്‍ നിങ്ങള്‍ ആര്‍ക്കുവേണ്ടി കേസ് നടത്തുന്നു ? സ്വത്തിനു വേണ്ടിയല്ലേ ? കേസ് മൂലം യകൊബായ സഭയെ ദ്രോഹിക്കുന്നതും പീടിപിക്കുന്നത് തെറ്റാണു പാപമാണ് എന്ന് അച്ചന്‍ കോട്ടയത്തെ ബാവ തിരുമേനിക്ക് ഒരു തുറന്ന കതെഴുതുമോ ? നിങ്ങടെ സഭ നേതൃത്വത്തോട് ആവശ്യപെടുമോ ?

അത് ചെയ്‌താല്‍ അച്ചന്‍ ഒരു യദാര്‍ത്ഥ സമാധാന സ്നേഹി എന്ന് ഞാന്‍ അന്ഗീകരിക്കാം. പട്ടുനില്ലെങ്കില്‍, മറ്റു പലരെയും പോലെ അച്ഛനെയും ആട്ടിന്‍ തോലിട്ട ചെന്നായയുടെ ഗണത്തില്‍ പെടുത്തുവാന്‍ മാത്രമേ സാധിക്കു.

അതിനു ശേഷം അച്ചന്‍ നല്കുന്ന നിര്‍ദേശങ്ങളോട് പ്രത്യേകിച്ച് വിയോജിപ്പോന്നും ഇല്ല (ആദ്യത്തെ നിര്‍ദേശം ഒഴിച്ച് – കാരണങ്ങള്‍ മുന്നമേ പ്രസ്താവിച്ചുവല്ലോ).

ഒരു കാര്യം വളരെ വ്യക്തമാകട്ടെ.. പരിശുദ്ധ പത്രിയര്‍കീസ് ബാവയെ സഹോദരി സഭയുടെ തലവന്‍ ആകികൊണ്ടുള്ള ഒരു യോജിപ്പിനും യകൊബായ സഭ ഒരുകമല്ല. മലങ്കര സഭ പരിശുദ്ധ സുറിയാനി ഓര്‍ത്തഡോക്‍സ്‌ സഭയുടെ അവിഭാജ്യ ഘടകമാണ് (inseparable part). പരിശുദ്ധ പത്രിയര്‍കീസ് ബാവയാണ് മലങ്കര സഭ ഉള്‍പെടുന്ന ആകമാന സുറിയാനി സഭയുടെ ആത്മീയ പരമാധ്യക്ഷന്‍. മലങ്കര സഭ സ്വതന്ത്രവും (Independent) സ്വയശീര്‍ഷക്ത്വമുള്ളതുമല്ല (autocephalous).

ഈ സത്യങ്ങള്‍ ഉള്കൊണ്ടുകൊണ്ടുള്ള ഒരു യോജിപ്പിന് ഞങ്ങള്‍ തയാറാണ്. നിങ്ങള്ക്ക് അത് അന്ഗീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നമുക്ക് സമാധാനമായി പിരിഞ്ഞു രണ്ടു സഹോദരി സഭകള്‍ ആയിട്ട് സഹവര്‍ത്തിത്വത്തില്‍ കഴിയാം. കേസുകള്‍ പിന്‍വലിച്ചു ഇടവക തലയ്തില്‍ ചര്‍ച്ചകള്‍ നടത്തി (Malabar model) സഹോദര സ്നേഹത്തിലും കൌദാശിക ബന്ധത്തിലും കഴിയാം. അതിനു വേണ്ടി ഏവരും പ്രര്തികനമേ.

Original Posting by Fr. Thomas Philipose in Malankarachurchdiscussionforum

frthomasphilipose

വന്ദ്യ ശ്രേഷ്ഠ ബാവ തിരുമനസ്സിലെ ശ്രദ്ധയ്ക്ക് …..

വളരെ അധികം പ്രയാസത്തോടെ ആണ് ഈ കത്ത് എഴുതുന്നത്‌ …നമ്മുടെ സഭയുടെ ദുർഗതി ഓർത്ത് പരിതപ്പിക്കാനും വിഷമിക്കാന്നുമേ ഇപ്പോൾ സാധ്യമാവുനുള്ളൂ .മലങ്കര സഭയുടെ സമാധാനം ആഗ്രഹിക്കുന്ന ഒരു എളിയ പുരോഹിതൻ ആണ് ഞാൻ . എന്നാൽ ക്രിസ്തുവിൽ നമ്മുക്ക് ഒന്നാവാൻ കഴിയുന്നില്ലല്ലോ . എന്താ ഇതിന് കാരണം ? ക്രിസ്തു ഐക്യ ത്തിന് തടസം നിലക്കുമോ ? ദൈവത്തിന്റെ പരിശുദ്ധ ആത്മാവ് കലക്കത്തിന്റെയും ഭിന്നതയുടെയും ആത്മാവ് ആണോ ?

ഇന്നലെ കോലഞ്ചേരി പള്ളിയിൽ നടന്ന ചില സംഭവങ്ങൾ യു ടൂബ് ലൂടെ കണ്ടു . എത്ര അപഹാസ്യമായി ആണ് നാം ക്രൈസ്തവ സാക്ഷ്യം നഷ്ടപെടുത്തുന്നത് . ദൈവത്തിന്റെ തിരുശരീര രക്തങ്ങൾ കൈകളിൽ എടുക്കുവാനും ദൈവസ്തുതികൾ വായിലൂടെ ഉറക്കപാടുവാനും വിളിക്കാപെട്ട ഒരു പുരോഹിതന്റെ വായിൽ നിന്ന് വരുന്ന വാക്കുകൾ …മുദ്യാവക്യങ്ങൾ ….എന്റെ ദൈവമേ …ഈ ഭൂമി പിളന്നു എല്ലാം കൂടി അങ്ങ് താഴെ പോയിരുന്നുവെങ്കിൽ …മലങ്കര സഭയെ ലജിച്ചു തല താഴ്ത്തുക ….

ശ്രേഷ്ഠ ബാവ തിരുമേനി ….ഈ സ്വത്തുക്കൾ ആർക്ക് വേണ്ടിയാണ് ? ഈ പള്ളികൾ ആർക്ക് വേണ്ടിയാണ് ..ദൈവ നാമം ദുഷിക്ക പെടുന്ന ഒരു ദേവാലയം ദൈവത്തിന് വേണമോ ? ദൈവ ആത്മാവ് അതിൽ വസിക്കുമോ ? ഈ മുഷ്ടി പിടിച്ചു വാങ്ങുന്ന ഏതെങ്കിലും പള്ളിയിൽ കൂടി ദൈവ ജനത്തിന് എന്തെങ്കിലും അനുഗ്രഹം ലഭിക്കും എന്ന് അങ്ങ് കരുതുന്നുവോ ?

പ്രിയപ്പെട്ട ശ്രേഷ്ഠ ബാവ തിരുമേനി….അങ്ങ് ഇപ്പോൾ തുടങ്ങിയ സമരത്തിൽ നിന്ന് പിന്മാറണം ….സഭ സമാധാനത്തിനായി മുൻകൈ എടുക്കണം …85 വയസ് പൂർത്തിയായ ഒരു പിതാവ് ആണ് അങ്ങ് ..അങ്ങയുടെ കാലത്ത് തന്നെ മലങ്കരയിലെ സമാധാനം അങ്ങേക്ക് കാണേണ്ടേ ? പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയും ഇതിന് മുൻകൈ എടുക്കണം .പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയും , പരിശുദ്ധ ശ്രേഷ്ഠ ബാവ തിരുമേനിയും മലങ്കര സഭ സമാധാനത്തിന്നായി മുൻകൈ എടുക്കണം …

അതിനായി ചില നിർദേശങ്ങൾ എല്ലാവരുടെയും പ്രാർത്ഥനക്കായി സമർപ്പിക്കുന്നു …

1. പ്രിയപ്പെട്ട ശ്രേഷ്ഠ ബാവ തിരുമേനി ഇപ്പോഴത്തെ ഹൈകോടതി വിധി സന്തോഷ പൂർവ്വം സ്വാഗതം ചെയ്തു ഇപ്പോഴത്തെ സമരത്തിൽ നിന്നും പിന്മാറണം …നമ്മുടെ നാട്ടിൽ തർക്കങ്ങൾ ഉണ്ടാവുമ്പോൾ കോടതികളിലൂടെ ആണല്ലോ പരിഹാരം കാണേണ്ടത് ….ദൈവ ഹിതം കോടതി വിധിയിൽ കാണുവാൻ ശ്രമിക്കുക്ക

2. എന്റെ അറിവിൽ മലങ്കര ഓർത്തഡോൿസ്‌ സഭയ്ക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവയോട്‌ ഒരു വിരോധവും ഇല്ല ..ഇന്നും ഞങ്ങൾ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പേര് ഓർത്ത ശേഷമേ പരിശുദ്ധ കാതോലിക്കയെ ഓർക്കയുള്ളൂ .അതിനർത്ഥം ഇന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ആത്മീക സ്ഥാനത്തെ മലങ്കര ഓർത്തഡോൿസ്‌ സഭ ബഹുമാനിക്കുന്നു എന്നതാണ് …ഇതു സഭാ സമാധാനത്തിലേക്ക് ഒരു തുറന്ന വാതിൽ ആണ് . ഈ തുറന്ന വാതിൽ ദൈവ ആത്മാവിൽ ഉപയോഗിക്കാൻ സാധ്യമാവണം .

3. അഭിവന്ദ്യ പിതാക്കന്മാർ തുറന്ന മനസ്സോടെ പരസ്പ്പരം കാണുവാൻ അവസരം ഒരുക്കണം . വലിയ നോമ്പി ലേക്ക് നാം പ്രവേശിക്കുമ്പോൾ ശുബുക്കൊണോ ശ്രുശ്രൂഷ നാം നടത്താറു ണ്ടല്ലോ . വചനം ഇങ്ങനെയല്ലേ നമ്മോടു പറയുന്നത് . “നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.”.പരസ്പരം നിരപ്പാകാതെ നാം അർപ്പിക്കുന്ന തിരുബലികൾ ദൈവം സ്വീകരിക്കുമോ ? ഒന്ന് മനസ്സിരുത്തി ചിന്തിക്കുക്ക .

4. ഒന്നാകുന്ന മലങ്കര സഭയാണ് നമ്മുടെ ലക്ഷ്യം ..പരസ്പ്പരം ഭിന്നിച്ചു നിന്ന് വഴക്കടിക്കുന്ന സഭയല്ല ….ദൈവത്തിന്റെ പരിശുദ്ധ ആത്മാവ് പ്രവർത്തിക്കണം ..അതിനായി നാം അവസരം ഒരുക്കണം . അടുത്ത മാസം നമ്മുടെ സഭ നമ്മുടെ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുനാൾ ആചരിക്കാൻ പോകുക ആണെല്ലോ …ഈ മാസം മുഴുവൻ പരുമല പെരുനാളിനു മുന്നോടി യായി നമ്മുക്ക് നോമ്പ് ആചരിക്കാം …രണ്ടു സഭകളും ..ഓർത്തഡോൿസ്‌ സഭയും യാക്കോബായ സഭയും ഒരുമിച്ചു ഈ നോയമ്പ് ആചരിക്കാം ..സഭാ സമാധാനം ആവണം ഈ നോമ്പിലെ പ്രധാന വിഷയം …സമർപ്പിച്ചു പ്രാർത്ഥിക്കുക ….വിശ്വാസ പൂർവ്വം ഉള്ള നമ്മുടെ പ്രാർത്ഥന യും ഉപവാസവും സഭാസമാധാനം നമുക്ക് നേടി തരും . വചനം ഇപ്രകാരം പറയുന്നു “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”.അഭിവന്ദ്യ പിതാക്കന്മാരെ പ്രാർത്ഥന ക്കായും ഉപവാസത്തിനായും സഭാവിശ്വാസികളെ ആഹ്വാനം ചെയ്യുക …ഇതു വായിക്കുന്ന എന്റെ സഹോദരങ്ങൾ ഈ വിഷയം പ്രാർത്ഥനയിൽ സമർപ്പിച്ചു ഉപവാസം ആരംഭിക്കുക .

5. പരുമല പെരുനാളിന് ശേഷം …പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയും ശ്രേഷ്ഠ ബാവ തിരുമേനിയും പരസ്പരം കണ്ടു മുട്ടുവാനും തുറന്ന മനസ്സോടെ സംസാരിക്കുവാനും അവസരം ഒരുക്കണം …ഇതിനായി രണ്ടു പിതാക്കന്മാരും മാനസീകമായി ഒരുങ്ങണം ..നിങ്ങളുടെ കൂടികാഴ്ച മുഖാന്തരം സ്വർഗം സന്തോഷിക്കും ….ദൈവത്തിന്റെ പരിശുദ്ധ ആത്മാവ് സന്തോഷിക്കും ….ദേവലോകത്തും , പുത്തൻ കുരിശിലും ഈ കൂടി കാഴ്ച വേണ്ട ..ഒറി യന്റ്റ്റൽ സഭകളുടെ ഏതെങ്കിലും പിതാവിന്റെ സാന്നിദ്ധ്യത്തിൽ ഈ കൂടി കാഴ്ച നടത്തുന്നതാവും അഭികാമ്യം . അതിനായി ദൈവ ആത്മാവിൽ എക്കുമെനിക്കൽ രംഗത്തുള്ള ആരെങ്കിലും മുൻകൈ എടുക്കണം എന്ന് അഭ്യർത്തിക്കുന്നു .

6 .സഭാ സാമാധനത്തിനായി എന്റെ കൈയിൽ ഫോർമുല ഒന്നും ഇല്ല …അഭിവന്ദ്യ പിതാക്കന്മാരുടെ കൂടി കാഴ്ചയിൽ ഫോർമുലകൾ രൂപീകരിക്കുക ..അതിന്റെ അടിസ്ഥാനത്തിൽ മൂന്നോ നാലോ , അഞ്ചോ തവണ പ്രാർത്ഥന പൂർവ്വം പരിശുദ്ധ കാതോലിക്ക ബാവയും ,ശ്രേഷ്ഠ ബാവ തിരുമേനിയും ഒരുമിച് ഇരുന്നു സംസാരിക്കുക ..മറ്റു മധ്യസ്ഥന്മാരോന്നും വേണ്ടാ ..നിങ്ങൾ മാത്രം പരസ്പരം കാണുക ..മനസ്സ് തുറന്നു സംസാരിക്കുക ….സമാധാനം നമ്മളിലേക്ക് വരും …ഞാൻ പൂർണമായി വിശ്വസിക്കുന്നു .

അഭിവന്ദ്യ പിതാക്കന്മാരെ , പ്രിയ ജനമേ ..ഇതു ഇങ്ങനെ മുന്നോട്ടു പോകാൻ അനുവദിക്കരുത് ..പൈശാചികന്റെ കൈയിലെ ചട്ടുകമായി നാം അധപധിക്കരുത് ..സ്വർഗം സന്തോഷിക്കണം ….ദൈവ ആത്മാവിൽ നാം ഒന്നാകണം .സാമാധാനം നമ്മോട് കൂടെ .

സസ്നേഹം , പ്രാർത്ഥന പൂർവ്വം

നിങ്ങളുടെ ആത്മീക മകൻ

ഫാദർ തോമസ്‌ ഫിലിപോസ്

Advertisements

About SOCMNet

SOCMNet is an internet platform of Malankara Jacobite Syriac Christians (Malankara Jacobite Syrian Christian Church - under the Holy See of the Patriarch of Antioch and all the East.). According to tradition, Christianity in India was established by St. Thomas, who arrived in Malankara (Kerala) from Edessa in A.D. 52. The Church in Malankara has had close ties with the Church in the Near East ever since. The ties between the Church in Malankara and the Near East formalized and strengthen by, when under the leadership of the merchant Thomas of Cana and 72 families (around 400 odd persons comprising men, women and children, reached Cragananore (Kodungalloore). The group consisted of the Bishop Mor Joseph of Edessa as well as some priests and deacons traveled and migrated to India and met Christians there by AD 345. The church in Malankara is an integral part of the Universal Syriac Orthodox Church with the Patriarch of Antioch [His Holiness Moran Mor Ignatius Zakka I Iwas] as its supreme head. The local head of the church in Malankara is the Catholicose of India [His Beatitude Baselios Thomas I], ordained by and accountable to the Patriarch of Antioch. The web sites in the SOCMNet are not official web sites of the Syriac Orthodox Church in Malankara, even though the Owners, Moderators and Webmasters owe allegiance to the hierarchy of the Universal Syriac Orthodox Church. However, opinions and responses of the Church leadership are posted here.
This entry was posted in News From Malankara. Bookmark the permalink.

5 Responses to ബഹുമാനപെട്ട ഫിലിപോസ് അച്ചന്റെ ശ്രദ്ധയ്ക്ക് ….

 1. VARGHESE AZHANTHARA says:

  Bahumanappetta Thomas Philipose Achante vakkaukale athe arthathil thanne oru karyam Achante sraddhayil peduthikollatte.Achente samadhanathinayittulla thalparyam kandathukondu parukayanu ethandu 3 or 4 varshangalkku munpu corrrect date enikku ormayilla, samadhana srathinayi 2 koottathilem represetatives ,(2 sabhakaludem nichaya prakaram) koodi oru committiee roopikarichu athil yakkobaya sabha oru nirddesham vachu 2 varshathekku case freeze cheyyuka pretheygam sraddhikkuka case pinvalikkan paranjilla feeze cheyyuka mathram athum 2 varshathekku ennittu parasparam ella methrachenmarkkum achanmarkkum sahakarichu poyi nokkam athu nannayi pokunnudenkil 3 varshathekku athu neettam ennittum samadhanam pattunnillenkil case thudrnnukolluka ennu nirdeshichu , Athinu O rthadox sabhude theerumanam entthanennu Achanu kelkande case freeze cheytho, nirthiyo ulla samadhanam venda ennu paranju A committee pirichuvidukayanu cheythathu ini A chen alochichu sa dupadesham angeude sabha nethakkanmorodu paranju sammathippichu varika namukku charchayakam, samadhanamayittu 2 sabhakalakukayo onnakukayo okke cheyyam., DAIVAM ACHENTE NALLA MANASSINE CHINTHAKALE OKKE ANUGRAHIKKATTE.

 2. Jose Mathew says:

  My dear great father Mr Philipose
  Swantham Pithavu aarennu orale kurichu theerthu parayvuna aarum itharathil oru kathu ezhuthukayilla. bahumanapetta achanum akkootathil aano ennu enikku ariyilla.Janipichavane aanu pithavu ennu vilikkunnathu enkil anthyokhya viswasam sariyanu. athine angeekarikkunnavarum sariyanu. Christeeya sabha sthapithamayathu Anthyokhyayil Vsudha veda pusthakathil ninnum njan manassil aakkiyirikkunnu. sathya vedapusthakam illathavan aanu
  mattu peril sabha stapikkunnathu. athu kondu achan sarikkum chindikkuka achan padichathum padippikkunathum sathy veda pusthakam thanne ano ennu
  Daivam Anugrahikkatte

 3. THOMAS P JACOB says:

  പ്രിയപ്പെട്ട ഫിലിപ്പോസ് അച്ഛാ ,
  അച്ഛന്‍ കോലഞ്ചേരിയിലെ യുടുബ് കണ്ടയലല്ലേ ഈ യുടുബ് കൂടി കണ്ടിട്ട് ഇതാണോ അച്ഛന്‍ ഉദ്ദേശിച്ച സമാധാനത്തിന്‍റെ ഫോര്‍മുല എന്ന് പറയണം http://youtu.be/N8TM22paqPg എളിയ സഹോദരന്‍

 4. SOCMNet says:

  Reply From Fr. Thomas Philipose
  മാത്യു ജോർജിന് ഉള്ള മറുപടി …

  ശ്രീ മാത്യു ജോര്ജിന്റെ ശ്രദ്ധയ്ക്ക് ,

  ബഹുമാനപെട്ട മാത്യു ജോർജ് എനിക്കെഴുതിയ മറുപടി വായിച്ചു. ഞാൻ നല്ല ഉദേശ ത്തോടെ എഴുതിയ ഒരു കത്തിന് ഇത്രയും നെഗറ്റീവ് ആയ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല .പ്രതേകിച്ചും ലോകം ആദരിക്കുന്ന ഒരു വലിയ മനുഷ്യനെ പറ്റി മാത്യു ജോർജ് എഴുതിയത് അല്പം കടന്നു പോയി എന്ന് മാത്രമേ എനിക്ക് പറയുവാനുള്ളൂ . ഞാൻ എഴുതിയ കത്തിന് മാത്യുവിന് മറുപടി പറയാമായിരുന്നു . മണ്ണ് മറഞ്ഞു പോയ പിതാവിനെ ഇതിലേക്ക് വലിചിഴക്കരുതായിരുന്നു .

  പ്രിയപ്പെട്ട സഹോദര …താങ്ങൾ മാത്യു ദ്വീതീയൻ ബാവയെ കുറിച്ച് പറഞ്ഞ ആരോപണം എല്ലാ ബഹുമാനത്തോടും ഞാൻ തള്ളി കളയുകയാണ് . കാരണം എല്ലാ അർത്ഥത്തിലും ജീവിച്ചിരിക്കുമ്പോൾ തന്നെ ആ പിതാവ് ഒരു വിശുദ്ധൻ ആയിരുന്നു . ആ പിതാവിന്റെ മഹത്വം താങ്ങൾക്ക്‌ അറിയാത്തത് കൊണ്ടാണ് താങ്ങൾ അങ്ങനെ ഒരു ആരോപണം എഴുതിയത് . ആ വലിയവാനായ ഞങ്ങളുടെ പിതാവിന്റെ മഹത്വം ലോകം മുഴുവനും , പ്രത്യേകിച്ച് എല്ലാ മലയാളികളും മനസ്സിലാക്കിയിട്ടുള്ളതാണ് ഒരു ഉദാഹരണം പറയാം .

  നിലക്കൽ പള്ളി പ്രശ്നം താങ്ങൾക്ക്‌ ഓർമ്മയുണ്ടോ എന്നത് എനിക്കറിയില്ല .ഉണ്ടെങ്കിൽ തന്നെ കേരളത്തെ വലിയ ഒരു അപകടത്തിലേക്ക് നയികാവുന്ന ആ പ്രശ്നം എങ്ങനെ പരിഹരിക്കപെട്ടു എന്നത് താങ്ങൾക്ക്‌ അറിയാമോ .?

  ആയിരത്തി തൊള്ളായിരത്തി എൻപതു കളിൽ കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ ഒരു പ്രശ്നം ആയിരുന്നു നിലയ്ക്കൽ പള്ളി പ്രശ്നം . RSS നേത്രത്വം തിരുവന്തപുരത്ത് ഉള്ള ഒരു സ്വാമി (ദയാനന്ദ സരസ്വതി )യുടെ നേത്രെത്വത്തിൽ നിലയ്ക്കൽ പള്ളി പ്രശ്നം ഉന്നയിച്ചുകൊണ്ട് ഒരു വർഗീയ ലഹളക്ക് കോപ്പ് കൂട്ടുകയായിരുന്നു . ഈ സ്വാമി കേരളം മുഴുവൻ ഓടിനടന്നു ക്രിസ്ത്യാനികൾക്ക് എതിരെ പ്രസംഗിച്ചു . കേരള സർക്കാരിന് പോലും നിയന്ത്രിക്കാൻ ആവാത്ത വിധത്തിൽ പ്രശ്നം വഷളായി കൊണ്ടിരുന്നു . ആ സമയത്ത് സർക്കാരിന്റെ മധ്യസ്ഥതയിൽ ഒരു സാമധാന ത്തിനായി ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി , ഹിന്ദുക്കളെ പ്രതിനിധീകരിച്ചു സ്വാമി ദയാനന്ദ സരസ്വതിയും ഏതാനും നേതാക്കളും ഉണ്ടായിരുന്നു . നിലക്കൽ ആക്സൻ സമിതി പ്രസിടന്റ്റ് അന്ന് കൊല്ലം ഭദ്രാസന അധിപൻ ആയിരുന്ന മാത്യൂസ്‌ മാർ കൂറിലോസ് തിരുമേനി (മാത്യൂസ്‌ ദ്വീതീയൻ ബാവ ) ആയിരുന്നു .ക്നാനായ സഭയുടെ ക്ലീമിസ് തിരുമേനി , മലങ്കര കത്തോലിക്ക സഭയുടെ ബെനെടിക് തിരുമേനി , മാർത്തോമ സഭയുടെ അലക്സാണ്ടർ തിരുമേനി , സീറോ മലബാർ സഭയുടെ പവത്തിൽ തിരുമേനി എന്നിവർ ആ സമിതിയിൽ ഉണ്ടായിരുന്നു . സർക്കാർ വിളിച്ച മീറ്റിംഗ് ഒരുദിവസം ഉച്ച കഴിഞ്ഞ സമയത്ത് (ഏകദേശം 4 മണി ) ആയിരുന്നു . ചർച്ചയിൽ സംബധിക്കാൻ ഉള്ളവർ എല്ലാവരും എത്തി ദയാനന്ദ സരസ്വതിയും വന്നു . മീറ്റിംഗ് തുടങ്ങുന്ന കൃത്യ സമയം ആയപ്പോൾ സമിതി പ്രസിഡണ്ട്‌ ആയ കൂറിലോസ് തിരുമേനി എത്തിയിട്ടുണ്ടായിരുന്നില്ല . തിരുമേനി വളരെ പ്രധാനമായ ഒരു മീറ്റിംഗ് കഴിഞ്ഞ ശേഷം ഈ മീറ്റിംഗ് നു വരികയാണെന്നും 5 മിനിട്ടിനുള്ളിൽ എത്തി ചേരുമെന്നും ഫോണിലൂടെ അറിയിച്ചു . എന്നാൽ തിരുമേനി കൃത്യ സമയം പാലിച്ചില്ല എന്നും തനിക്ക് വേറെ പണി യുണ്ട് എന്നും പറഞ്ഞു ദയാനദ സരസ്വതി ആ മീറ്റിംഗ് ങ്ങിൽ നിന്നും ഇറങ്ങി പോയി . അങ്ങനെ ആ ചർച്ച അലസി . എന്നാൽ കൂറിലോസ് തിരുമേനി 5 മിനിട്ടിനുള്ളിൽ എത്തിച്ചേർന്നു .കാര്യങ്ങൾ മനസിലാക്കിയ തിരുമേനി തന്റെ കുഴപ്പം കൊണ്ടാണെല്ലോ ഈ മീറ്റിംഗ് നടക്കാതെ പോയതെന്ന് പരിതപിക്കയും എല്ലാവരോടും ക്ഷമ ചോദിക്കയും ചെയ്തു. അതിനു ശേഷം ഉടനടി തിരുവന്തപുരത്തേക്ക് യാത്രയാവാൻ ഡ്രൈവർ രോട് പറഞ്ഞു .രാത്രി വൈകി ഏകദേശം പത്തു മണിയോട് കൂടി സ്വാമിയുടെ ആശ്രമത്തിൽ തിരുമേനി എത്തിച്ചേർന്നു .ചെന്നയുടൻ തിരുമേനി പറഞ്ഞു “സ്വാമി ഞാൻ മറ്റൊന്നും സംസാരിക്കാൻ അല്ല വന്നത് .അങ്ങയോട് മാപ്പ് പറയുവാൻ ആണ് ഞാൻ വന്നത് .അങ്ങയുടെ വിലപെട്ട സമയം കളഞ്ഞു അങ്ങ് മീറ്റിംഗ് നു വന്നു എങ്കിലും എനിക്ക് സമയ നിഷ്ഠ പാലിക്കാൻ ആയല്ലോ .എന്നോട് ക്ഷമിക്കണം . മാലാഖ തുല്യം മുഖ ശ്രീ യുള്ള ഈ പിതാവിന്റെ തേജസ്‌ ഉറ്റ മുഖം കണ്ട സ്വാമി അന്തം വിട്ടുപോയി . സ്വാമി പറഞ്ഞു തിരുമേനി ഇരുന്നാട്ടെ . നമുക്ക് സംസാരിക്കാം അങ്ങ് എന്നോട് ക്ഷമ പറയരുത് , എന്റെ മുൻവിധിയും മുൻ കോപവും ആണ് ഇന്നത്തെ മീറ്റിംഗ് അലസുവാൻ കാരണം ഞാൻ അങ്ങയോട് മാപ് ചോദിക്കുന്നു . അതിന് ശേഷം സ്വാമിയുടെ ആഥിത്യം സ്വീകരിച്ച മാത്യൂസ്‌ ദ്വീതിയൻ ബാവ (കൂറിലോസ് തിരുമേനി) സ്വാമിയുമായി മനസ് തുറന്നു സംസാരിച്ചു . ദൈവ കൃപയാൽ അന്നുതന്നെ നിലയ്ക്കൽ പ്രശ്നം പരിഹരിക്കപെട്ടു .പത്ര സമ്മേളനം വിളിച്ച സ്വാമി പ്രശ്ന പരിഹാരത്തിനായി എല്ലാ സഹായവും വാഗ്ദാനം ചെയ്തു .വിട്ടു വീഴ്ചകൾക്ക് ഇരുപക്ഷവും തയാറായി .നിലയ്ക്കൽ പ്രശ്നം പരിഹരിക്കപെട്ടു . ഇതു കേരള ജനതയ്ക്ക് മുഴുവൻ അറിയാവുന്ന കാര്യം ആണ് .അന്നത്തെ പിതാക്കന്മാരിൽ എന്ന് പവത്തിൽ തിരുമേനി മാത്രമേ ജീവിച്ചിരിപ്പുള്ളൂ . മാത്യു വേണമെങ്കിൽ ചോദിക്കാം.

  പിന്നെ മാത്യു ജോർജ് …..1 9 9 5 -ലെ സുപ്രീം കോർട്ട് വിധിക്ക് ശേഷം മാത്യൂസ്‌ ദ്വീതിയൻ ബാവ ശക്തമായ നിലപാട് എടുത്തു അസ്സൊസിയെസൻ പെട്ടന്ന് വിളിച്ചു കൂടിയിരുന്നു വെങ്കിൽ ഇന്നത്തെ യാകൊബായ വിഭാഗം നിലവിൽ ഉണ്ടാവുകയില്ലായിരുന്നു . ഒരു പാട് വിട്ടു വീഴ്ച മനോഭാവവും , താഴ്മയും , സ്നേഹവും കൈമുതലായിരുന്ന തിരുമേനി , ഒരുപാട് ചർച്ചകൾക്ക് അവസരം നല്കി . പരിശുദ്ധ പാത്രിയർക്കീസ് ബാവയുമായി അനേകം രാത്രികളിൽ ഫോണിലൂടെ സംസാരിച്ചു . അതിന്റെ ഫലമായി 1997 -ൽ സഭ ഒന്നാകണം എന്ന് പറഞ്ഞു കൊണ്ട് പാത്രിയർക്കീസ് ബാവ കല്പന പുറപെടുവിച്ചു .എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ ആ കല്പന എത്തേണ്ട സ്ഥലങ്ങളിൽ എത്തി ചേർന്നില്ല . തോമസ്‌ മാർ ദിവനാസിയോസ് തിരുമേനിയുമായി എത്ര കൂടി കാഴ്ച്ചകൾ നടത്തി . എന്തുകൊണ്ട് സമാധാനം വന്നില്ല എന്ന് ഉത്തരം പറയേണ്ടവർ പറയുക . ഞാൻ കേട്ടിട്ടുണ്ട് പല സന്ദർഭങ്ങളിലും പൊതു സമ്മേളനങ്ങളിൽ “എന്റെ പാത്രിയർക്കീസ് ബാവ ,എന്റെ പാത്രിയർക്കീസ് ബാവ” എന്ന് ആവർത്തിച്ചു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ഒരു സന്ദർഭത്തിൽ കാതോലിക്കയുടെ ഔദ്യാഗിക തലകെട്ട് ഒഴിവാക്കി കല്പന ഇറക്കിയ ബാവയാണ് മാത്യൂസ്‌ ദ്വീതിയൻ ബാവ . വളരെ ക്ഷമയോട് 2 0 0 2 വരെ സമാധാനത്തിനായി കാത്തിരുന്നു . സുപ്രീം കോർട്ട് ന്റെ നിർദേശം അനുസരിച്ച് എല്ലാ നടപടികളും സ്വീകരിച്ചു നടപ്പിലാക്കി .അന്നത്തെ അസ്സോയെസനിൽ വിട്ടു വീഴ്ച മനോഭാവത്തോടെ വന്നു സംബധിച്ചിരുന്നു വെങ്കിൽ മലങ്കരയിൽ സമാധാനം ഉണ്ടാവുമായിരുന്നല്ലോ മാത്യു ജോർജ് .ആരുടെയൊക്കെയോ സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി ഈ സഭയെ വെട്ടി മുറിചില്ലേ ? ഈ പാപങ്ങൾ ഒക്കെ എവിടെ കൊണ്ട് തീർക്കും .

  പിന്നെ എന്റെ കാതൊലിക്കമാർ എല്ലാവരും സമാധാന കാംഷികൾ തന്നെ തന്നെ ആണ് . പരിശുദ്ധ മാത്യൂസ്‌ ദ്വീതിയൻ ബാവയെ കുറിച്ച് പറഞ്ഞു കഴിഞ്ഞു .പറയുവാൻ ഇനിയും ഒരു പാട് ഉണ്ട് .അതിന് മുതുരിന്നില്ല .എന്നാൽ പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവയെ മാത്യു വിന് അറിയാമോ . മലബാർ ഭദ്രാസന മെത്രാപൊലീത്ത ആയിരിക്കുന്ന അവസരത്തിൽ ബാവ സ്വീകരിച്ച നിലപാടുകൾ ആണ് അവിടെ സമാധാനത്തിനു വഴി വച്ചത് . പിന്നെ ഇപ്പോഴാത്തെ പരിശുദ്ധ പൌലോസ് ദ്വീതിയൻ ബാവ. മാത്യു അറിഞ്ഞതല്ലേ ,കഴിഞ്ഞ നവംബർ രിൽ കൈറോ യിൽ സന്ദർശനം നടത്തിയ പൌലോസ് ദ്വീതിയൻ ബാവ പാത്രിയർക്കീസ് ബാവയെ അദേഹത്തിന്റെ മുറിയിൽ പോയി കാണുകയും സംസാരിക്കയും ചെയ്തത് . പാത്രിയർക്കീസ് ബാവയെ കാണാൻ അനുവാദം ചോദിച്ചപ്പോൾ ,സഭാ കാര്യങ്ങൾ ഒന്നും സംസാരിക്കാൻ ആരും ഇങ്ങോട്ട് വരേണ്ട എന്നായിരുന്നു ആദ്യ പ്രതികരണം .എന്നിട്ടും പൌലോസ് ദ്വീതിയൻ ബാവ പരിശുദ്ധ പിതാവിനെ അദേഹത്തിന്റെ മുറിയിൽ പോയി കണ്ടു . മാത്യു …ഇതാണ് താഴ്മയുടെയും എളിമയുടെയും ഭാവം . നമ്മുടെ കർത്താവ് കാണിച്ചു തന്ന ഭാവം …ഇതൊക്കെ നമ്മൾ ഒക്കെ ഉൾ കൊണ്ടിരുന്നു എങ്കിൽ എത്രയോ നന്നായിരുന്നു . 0 0 2 നു ശേഷവും ഓർത്തഡോൿസ്‌ സഭയിലെ തിരുമേനിമാർ പാത്രയർക്കീസ് ബാവയെ കാണുവാൻ ശ്രമിച്ചിട്ടുണ്ട് . എന്നാൽ അങ്ങനെ യുള്ള കൂടി കാഴ്ചകൾ കേരളത്തിൽ നിന്നും ഉള്ള ചില ഇടപെടുകൾ കാരണം നടന്നിട്ടില്ല എന്നതാണ് വാസ്തവം .

  മാത്യു എഴുതിയ എല്ലാറ്റിനോടും ഞാൻ പ്രതികരിക്കുന്നില്ല .മാത്യു വിന്റെ അറിവുകെടോ ,പക്വത ഇല്ലായ്മ യോ ആവാം മറ്റു പല അസംഭന്ധങ്ങലും എഴുതുവാൻ താങ്ങളെ പ്രേരിപ്പിച്ചത് .പിന്നെ കൊലെഞ്ചേരി യിൽ ഒരു യാകൊബായ പുരോഹിതൻ വിളിച്ച മുദ്രാവാക്യത്തെ താങ്കൾ ന്യായികരിച്ചല്ലോ …ആ അച്ചൻ വിളിച്ച മുദ്രാവാക്യം അതെ പടി ഞാൻ എഴുതുന്നില്ല …എങ്കിലും ഞാൻ എഴുതുന്നു …”പോടാ …………………ഷേ ഓർത്തഡോൿസ്‌ സെ “എന്നാണ് ആ അച്ചൻ വിളിച്ചു കൂവിയത് . ഓർത്തഡോൿസ്‌ എന്ന പദത്തിന്റെ അർത്ഥം ആ അച്ചന് അറിയില്ലേ ? ഓർത്തഡോൿസ്‌ എന്നതിന് അർത്ഥം സ്തുതി ചോവാക്കപെട്ട വിശ്വാസം എന്നാണ് .അപ്പോൾ ,”പോടാ …………………ഷേ ഓർത്തഡോൿസ്‌ സെ “എന്ന് അച്ചൻ മുദ്രാവാക്യം മാലോകർ കേൾക്കെ വിളിക്കുമ്പോൾ ഓർത്തഡോൿസ്‌ സത്യവിശ്വാസത്തിന് ആ പുരോഹിതൻ പുല്ലു വിലയാണ് കല്പ്പിക്കുന്നത് എന്ന് വിചാരിക്കേണ്ടി വരുന്നു . എത്ര പ്രകോപനം സംഭവിച്ചാലും ഒരു പുരോഹിതന്റെ വായിൽ നിന്നും ഇത്തരം വാക്കുകൾ വരാൻ പാടില്ല കാരണം “പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.”..പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ട അധരങ്ങൾ കൊണ്ട് ,ദൈവീക ഉപദേശങ്ങൾ നൽകേണ്ട വായ്കൊണ്ടു ഒരു പുരോഹിതൻ ഇത്തരം വാക്കുകൾ ഉച്ചരിക്കുവാൻ പാടില്ല .എനിക്ക് ആ അച്ചന്റെ വാക്കുകളെ മാത്യു ഉൾകൊണ്ടത് പോലെ ഉൾകൊള്ളാൻ സാധിക്കില്ല .കാരണം വചനം വീണ്ടും ചോദിക്കുന്നു “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.” ദൈവ നാമത്തെ തുച്ഛീകരിക്കുന്ന ഒന്നും തന്നെ ഒരു പുരോഹിതന്റെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല .

  പിന്നെ ഒരു വാക്ക് കൂടി ….കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി , ശ്രേഷ്ഠ ബാവ ക്ക് എഴുതിയ തുറന്ന കാത്തു ഉൾപെടെ മലങ്കര സഭയുടെ സാമാധാനം ആഗ്രഹിച്ചു കൊണ്ടാണ് ഞാൻ എഴുതിയത് .ഓർത്തഡോൿസ്‌ സഭയുടെ നിലപാടുകൾ പൂർണമായും ശരിയെന്ന് വിശ്വസിക്കുന്ന ഒരു പുരോഹിതൻ ആണ് ഞാൻ .ആ നിലപാടുകളിൽ ഉറച്ചു നിക്കുമ്പോൾ തന്നെ ക്രൈസ്തവ സാക്ഷ്യത്തെ മുൻനിർത്തി ഇരു വിഭാഗവും ചില വിട്ടു വീഴ്ചകൾക്ക് തയാറായാൽ സമാധാനം സംജാതം ആകും എന്ന വിശ്വാസത്തിൽ തന്നെ ആണ് ഞാൻ പരിശുദ്ധ കാതോലിക്ക ബാവയും ശ്രേഷ്ഠ ബാവയും പരസ്പരം കൂടി കണ്ടു സംസാരിക്കാൻ ഉള്ള അവസരം ആരെങ്കിലും ഒരുക്കണം എന്ന് ഞാൻ ആവിശ്യപെട്ടത്‌ . എന്നാൽ എന്റെ യാകൊബായ സഹോദരങ്ങളിൽ നിന്നും കിട്ടിയ പ്രതികരണം വളരെ വേദന ജനകം ആയി പോയി എന്നത് കൊണ്ടാണ് , അവരുടെ ഡിസ്കഷൻ ഫോറത്തിൽ ഞാൻ ഇട്ട പോസ്റ്റ്‌ ഡിലീറ്റ് ചെയ്യേണ്ടി വന്നത് . അത് കാരണം എന്റെ മാത്യൂസ്‌ ദ്വീതിയൻ ബാവപോലും അനാവിശ്യമായി പഴി കേൾക്കേണ്ടി വന്നു എന്നത് വളരെ വേദന ഉണ്ടാക്കുന്നു . അത്തരം ഒരു പോസ്റ്റിങ്ങ്‌ യാക്കോബായ ഫോറത്തിൽ കൊണ്ട് ഇട്ടത് തെറ്റായി പോയി എന്ന് ഞാൻ മനസ്സിലാക്കുന്നു .അതിൽ ഖേദിക്കുന്നു .

  ദൈവം അനുഗ്രഹിക്കട്ടെ

  ഫാദർ തോമസ്‌ ഫിലിപോസ് .

 5. SOCMNet says:

  Reply From Mathew George
  ബഹുമാനപെട്ട ഫീലിപ്പോസ് അച്ചന്റെ മറുപടിയ്കുള്ള മറുപടി ….

  ഒരു ചെറിയ ആമുഖം… കാരണം, ഞാന്‍ അച്ചനെ ഉദ്ദേശിച്ചു എഴുതിയ മറുപടിയ്ക്ക് പല ഭാഗത്ത്‌ നിന്നും വന്ന കമ്മേന്റ്സ് വായിക്കുവാന്‍ ഇടയായി. പ്രത്യേകിച്ചും സ്വന്തമായ ഒരു identity ഇല്ലാത്ത ഒരു മെത്രാന്‍ കക്ഷി സഹോദരന്‍ / സഹോദരങ്ങള്‍ “ഞാന്‍ ഏതാണ്ടൊക്കെ ചെയ്യുന്നേ” എന്ന് നാലാളെ വിളിച്ചറിയിക്കാന്‍ വേണ്ടിയിട്ടാണ് അതെഴുതിയത് എന്നൊക്കെ വീമ്പിളകുന്നത് കണ്ടു. അദ്ദേഹം എഴുതിയ മറുപടിയില്‍ സ്ഥിരം മെത്രാന്‍ കക്ഷികള്‍ പറയാറുള്ള വിവരകെടുകള്‍ മാത്രമേയുള്ളൂ എന്നതുകൊണ്ടും, വിവരകെടിനും മുട്ടാപോക്കിനും മറുപടി കൊടുക്കുന്ന പരുപാടി ഞാന്‍ നിര്‍ത്തി എന്നുള്ളതുകൊണ്ടും അദ്ദേഹം പ്രസ്താവിച്ച മറ്റു കാര്യങ്ങളിലേക്ക് ഞാന്‍ പ്രവേശികുനില്ല.

  അച്ചന്‍ എഴുതിയ ആ തുറന്ന കത്ത് ഞാന്‍ ആദ്യം കാണുകയോ വായികുകയോ ഉണ്ടായില്ല. എന്റെ ഒരു സുഹൃത്തായ മെത്രാന്‍ കക്ഷി സഭയിലെ ഒരു ബഹുമാനപെട്ട വൈദീകാന്‍ ആണ് ഫീലിപ്പോസ് അച്ചന്റെ തുറന്ന കത്ത് എന്റെ timeline ഇല്‍ പോസ്റ്റ്‌ ചെയ്തത്. അങ്ങനെയാണ് അത് കാണുവാനും വായിക്കുവാനും ഇടയായത്. അതുകൊണ്ട് മാത്രമാണ് അതിനൊരു മറുപടി എഴുതുവാനും ഇടയായത്. എന്റെ ഒരു സുഹൃത്ത്‌ ഈ കഴിഞ്ഞ ദിവസം എനിക്ക് അയച്ച ഒരു കമ്മെന്റ് മാത്രം ഇവിടെ copy ചെയ്യട്ടെ – “യാക്കോബായ സഭയെ കുറിച്ചും ശ്രേഷ്ഠ ബാവയെ കുറിച്ചും പച്ച കള്ളം പറഞ്ഞു കൊടുത്താലും നന്മ തിന്മ യെ കുറിച്ച് ചിന്തിക്കാതെയും അതിന്റെ സാധ്യതയെ കുറിച്ച് പോലും ചിന്തിക്കാതെയും തൊള്ള തൊടാതെ വിഴുങ്ങുന്ന അത് വിളമ്പി നടക്കുന്ന ”വിദ്യാ സംബന്നരായ” മെത്രാൻ കക്ഷി കുഞ്ഞാടുകളെ ഓണ്‍ലൈൻ സൈറ്റുകളിൽ പരിചയപ്പെട്ടിട്ടുണ്ട് ..വികാരം കൊള്ളുന്നതും നമ്മുടെ വശം വിശദീകരിക്കാൻ ശ്രമിക്കുന്നതും വെറുതെ ആണെന്നും ബോധ്യം വന്നു ..നിർത്തി ..ഒന്നിന് പത്തായി അവ മാറുന്നു ..സാത്താന്റെ ശക്തി പ്രബലപ്പെടുന്നെ ഒള്ളു..വഴി മാറി നടക്കുന്നത് തന്നെ ബുദ്ധി.മനസ്സമാധാനം ലാഭം, സമയം ലാഭം ..ദൈവ കൃപ ഏറ്റവും വലിയ ലാഭം”. Identity ഇല്ലാത്ത മാന്യ സുഹൃത്ത്‌ തെറ്റിദ്ധരിക്കരുതേ എന്ന് മാത്രം അപേക്ഷിച്ചുകൊണ്ടു ആ ഭാഗം വിടുന്നു.

  ഇനീ വിഷയത്തിലേക്ക് വരട്ടെ….

  സത്യമായിട്ടും അച്ചനു മറുപടി എഴുതിയപ്പോള്‍ ഞാന്‍ പരമാവധി സംയമനം പാലിച്ചാണ് എഴുതിയത്. യാഥാര്‍ഥ്യങ്ങള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. അച്ചന്‍ ലജ്ജ കൊണ്ട് തല താഴ്ത്തുവാന്‍ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അതുപോലെ ഉണ്ടായിട്ടുള്ള വേറെ പല സംഭവങ്ങളും ഞാന്‍ ചൂണ്ടി കാട്ടി എന്നേയുള്ളു. ആ യാഥാര്‍ഥ്യങ്ങള്‍ നെഗേടിവ് ആയിട്ട് അച്ചനു തോന്നിയെങ്കില്‍ അത് എന്റെ കുറ്റം കൊണ്ടല്ലല്ലോ. അച്ചന്‍ ഒരു മാടപ്രാവിന്റെ വേഷമൊക്കെ അണിഞ്ഞു തുറന്ന കത്തു എഴുതിയതിന്റെ പിന്നിലെ വികാരം വയിട്ടിലേക്ക് അരി ഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസിലാകും. ചുമ്മാ ബോര്‍ ആകല്ലെ അച്ചാ.

  അച്ചന്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം കാലം ചെയ്ത മാത്യൂസ് ദ്വിതീയന്‍ ബാവയ്ക്ക് പരിശുദ്ധ പദവി നേടി കൊടുക്കുവാന്‍ ആണ് മറുപടിയില്‍ ഉടനീളം ശ്രമിചിടുള്ളത്. നമ്മള്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം മറന്നു. നിങ്ങള്‍ അദ്ധേഹത്തെ പരിശുധാണോ മാലാഖയോ ഒക്കെ ആകികൊള്ളൂ. അത് നിങ്ങളുടെ സൗകര്യം .. ആവശ്യം. പക്ഷെ, കുണ്ടരയിലെയും, കായംകുളതെയും, കട്ടച്ചിരയിലെയും, മുഖതലയിലെയും യകൊബായ വിശ്വാസികള്‍ക്ക് ഈ പരിശുദ്ധി നന്നായി അനുഭവപെടിട്ടുണ്ട്… ആ ഇടവകകളിലെ പഴമകാരോട് ചോദിച്ചാല്‍ ഈ മഹാന്റെ മറ്റൊരു വിശുദ്ധ വശം അച്ചനു പറഞ്ഞു തരും. മാത്യൂസ് മോര്‍ കൂരിലോസ് എന്ന അന്നത്തെ കൊല്ലം മേത്രാച്ചന്‍ സ്നേഹം കൊണ്ട് അവരെ വീര്‍പുമുട്ടിച്ച കൊരിതരിപികുന്ന കഥകള്‍.. അവരില്‍ നിന്നും ഞാന്‍ കേട്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതും ഇവിടെ എഴുതുനില്ല.. അദ്ധേഹത്തിന്റെ മഹത്വം ശെരിക്കും മനസ്സിലാകി അനുഭവിച്ചരിഞ്ഞുട്ടള്ളവര്‍ ആണ് തെക്കുള്ള യാകൊബായ വിശ്വാസികള്‍. നമ്മുടെ വിഷയം മാത്യൂസ് ദ്വിതെയന്‍ ബാവായുടെ ജീവിത വിശുധിയല്ലല്ലോ. പരിശുദ്ധിയുടെ മെത്രാന്‍ കക്ഷി മാനദന്ടങ്ങള്‍ വേറെ പലതും ആണെന്ന് നമ്മള്‍ 2003 February മാസം 24 –ആം തിയതി കണ്ടതാണല്ലോ.

  ഞാന്‍ മാത്യൂസ് ദ്വിതീയന്‍ ബാവയെ കുറിച്ച് പറഞ്ഞത് ആരോപണം അല്ല… യാദാര്‍ത്ഥ്യം മാത്രമാണ്. അദ്ദേഹം പറഞ്ഞത് “തന്തയ്ക്കു പിരന്നവരുന്ടെങ്കില്‍ വരീനെടാ” എന്ന് മാത്രമല്ല …. “ആള്‍ ബലം കൊണ്ട് ഞങ്ങള്‍ നേരിടും” എന്നും ആക്രോശിച്ചു. അത് കണ്ടും കെട്ടും നിന്നവര്‍ സാക്ഷി. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല എന്ന് നിങ്ങള്‍ പറയുന്നു എങ്കില്‍ അത് പച്ചകള്ളമാണ്. നിങ്ങള്‍ ഞാന്‍ പറഞ്ഞതിനെ തള്ളകയോ തള്ളാതിരികുകയോ ചെയ്യുന്നത് നിങ്ങളുടെ സൗകര്യം.
  1 9 9 5 -ലെ സുപ്രീം കോർട്ട് വിധിക്ക് ശേഷം മാത്യൂസ്‌ ദ്വീതിയൻ ബാവ ശക്തമായ നിലപാട് എടുത്തു അസ്സൊസിയെസൻ പെട്ടന്ന് വിളിച്ചു കൂടിയിരുന്നു വെങ്കിൽ ഇന്നത്തെ യാകൊബായ വിഭാഗം നിലവിൽ ഉണ്ടാവുകയില്ലായിരുന്നു എന്നൊക്കെ OCYM പീര പയ്യന്മാരെ കൊരിതരിപ്പികാന്‍ പറയാന്‍ കൊള്ളാം. അസോസിയേഷന്‍ വിളിച്ചു കൂട്ടുവാനുള്ള mandate നിങ്ങള്‍ക്കില്ലായിരുന്നു എന്നത് യാദാര്‍ത്ഥ്യം. അസോസിയേഷന്‍ വിളിച്ചു കൂട്ടുവാന്‍ “കേസ് തൊട്ടു” എന്ന് നിങ്ങള്‍ പറഞ്ഞു നടക്കുന്ന തോമസ്‌ മോര്‍ ദിവന്നാസിയോസ് തിരുമേനി execution petition ഫയല്‍ ചെയ്യേണ്ടി വന്നു. കേസ് തോറ്റവര്‍ execution petition ഫയല്‍ ചെയുന്ന ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കും അത് അല്ലെ അച്ചാ ? തോറ്റ കക്ഷിയുടെ “execution petition” ഫയലില്‍ സ്വീകരിച്ച കോടതിയിലെ ജഡ്ജിമാര്‍ മണ്ടന്മാരും ആയിരുന്നുകാനും. മെത്രാന്‍ കക്ഷികള്‍ മാത്രമാണല്ലോ ബുദ്ധിമാന്മാര്‍.

  മാത്യൂസ് ദ്വിതെയന്‍ ബാവായുടെ വിട്ടു വീഴ്ച മനോഭാവവും , താഴ്മയും , സ്നേഹവും അദ്ദേഹം അന്നത്തെ യകൊബായ എപിസ്കോപാല്‍ സുന്നഹദോസ് അധ്യക്ഷന്‍ ആയിരുന്ന പുന്യശ്ലോകനായ പേരുബിള്ളില്‍ തിരുമേനിക്ക് എഴുതിയ കത്തില്‍ നമ്മള്‍ കണ്ടതാണല്ലോ… പണ്ട് സാത്താന്‍ ക്രിസ്തുവിനെ മലയുടെ മുകളില്‍ കൊണ്ടുപോയി എന്നെ സാഷ്ടാംഗം വീണു നമസ്കരിക്കാന്‍ വിട്ടു വീഴ്ച മനോഭാവത്തോടും, താഴ്മയോടും സ്നേഹത്തോടും ആവശ്യപെട്ടത്‌പോലെ.

  ഒരുപാട് ചര്‍ച്ചകള്‍ നടന്നു. എന്റെ ഓര്മ ശേരിയാനെങ്കില്‍ 8 പ്രാവശ്യം ചര്‍ച്ച നടന്നു. ഈ ചര്‍ച്ചകളെ വളരെ അടുത്ത് നിന്നും ഞാന്‍ follow ചെയ്തിട്ടുണ്ട്. അവസാനതെത് നടന്നത് മുളന്തുരുതി സെമിനാരിയില്‍ വെച്ച്. അച്ചന്‍ നേരത്തെ പറഞ്ഞ വിട്ടു വീഴ്ച മനോഭാവവും , താഴ്മയും , സ്നേഹവും ഒകെ ഞങ്ങള്‍ക്ക് വളരെ നന്നായി മനസിലാകുവാന്‍ കഴിഞ്ഞ ചര്‍ച്ചകള്‍. എന്തുകൊണ്ടായിരുന്നു ആ ചര്‍ച്ചകള്‍ പരാജയപെട്ടത്‌ ? അച്ചനു അറിയില്ലായിരിക്കും…. കാരണം സത്യങ്ങള്‍ നിങ്ങള്‍ക്കരിയെണ്ടല്ലോ … സുപ്രീം കോടതി വിധിയില്‍ നിങ്ങള്ക്ക് നടപ്പിലാക്കി കിട്ടാതിരുന Independent Church, Autocephaly, Mar Thoma Throne, Parishes belonging to Malankara metran തുടങ്ങിയ ആവശ്യങ്ങള്‍ പിന്‍വാതിലിലൂടെ നേടിയെടുക്കുക എന്നാ ഒറ്റ ലക്ഷ്യമായിരുന്നു ഈ ചര്‍ച്ചകള്‍ക്ക്. നിങ്ങള്‍ സഭ സമാധാനത്തിനു കൊടുത്തിരുന്ന definition യകൊബായ സഭ മെത്രാന്‍ കക്ഷി സഭയില്‍ ലയിച്ചു ഇല്ലാതാകുക എന്നതായിരുന്നു. സമാധാനത്തിന്റെ മെത്രാന്‍ കക്ഷി definition ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റാതെ പോയി. സുപ്രീം കോടതി നിങ്ങള്ക്ക് അനുവദിച്ചുതരാത്ത ആവശ്യങ്ങള്‍ ചര്‍ച്ചകള്‍ വഴി നേടിയെടുകാനുള്ള ശ്രമങ്ങളും നടക്കതെപോയപ്പോള്‍ ചര്‍ച്ചകള്‍ വഴി മുട്ടി. സമാധാനം ആയിരുനില്ല നിങ്ങളുടെ ചര്‍ച്ചകളുടെ ലക്‌ഷ്യം. യകൊബായ സഭയെ വിഴുങ്ങുക എന്നത് മാത്രമായിരുന്നു. അന്ന് സമാധാനത്തിനു തുരങ്കം വെച്ചതും മാത്യൂസ് ദ്വിതീയന്റെ നേതൃത്വത്തിലുള്ള മെത്രാന്‍ കക്ഷികള്‍ തന്നെ.

  അദ്ദേഹം അനേക രാത്രികളില്‍ പരിശുദ്ധ പത്രിയര്‍കീസ് ബാവയുമായിട്ടു സംസാരിച്ചോ ? എന്താ പകല് സംസാരിക്കാതിരുന്നത് ? നിങ്ങടെ സഭയില്‍ പൊതു വേദികളില്‍ പച്ചകള്ളം പറയാനുള്ള തൊലികട്ടി നിങ്ങടെ ഇപ്പോഴത്തെ സഭാ സെക്രടറിക്കും വൈദീക ട്രുസ്ടിക്കും മാത്രമേയുള്ളൂ എന്നാ ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഇപ്പോള്‍ ആ കൂട്ടത്തില്‍ പെടുന്ന വേറെയും പലരുണ്ട് എന്ന് ബോധ്യമായി. പാത്രിയാര്‍കീസ് ബാവ സമാധാന കല്പന ഇറക്കിയപ്പോള്‍ അതില്‍ “മലങ്കര സഭ സ്വതന്ത്രമാണ്, ഞാന്‍ നിങ്ങളുടെ സഹോദരി സഭയുടെ തലവന്‍ മാത്രമാണ്, അന്തിയോകിയ മലങ്കര ബന്ധം ഒക്കെ വെറും ഭാവനാ സൃഷ്ടികള്‍ മാത്രമാണ്, നിങ്ങള്‍ എല്ലാം ദേവലോകത്തെ കാതോലിക്കായ്ക്ക് കീഴ്പെട്ടിരുന്നുകൊള്ളണ്ണം” എന്നൊക്കെ എഴുതിയിരുന്നോ ? ആ കല്പനയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കയ്കള്‍ ഇപ്പോള്‍ ചൊറിച്ചില്‍ മാറ്റുവാനുള്ള ചികിത്സയിലാന്നു എന്നതും അച്ചനു അറിയാമായിരിക്കുമല്ലോ.. ദൈവം എല്ലാം കണ്ടുകൊണ്ടിരികുകയല്ലേ ? മാത്യൂസ് ദ്വിതീയന്‍ ബാവ തോമസ്‌ മാർ ദിവനാസിയോസ് തിരുമേനിയുമായി എത്ര കൂടി കാഴ്ച്ചകൾ നടത്തി എന്ന് ഞങ്ങള്കറിയില്ല. എനിട്ട്‌ ആ കൂടികാഴ്ചകള്‍ എന്തുകൊണ്ട് ലക്‌ഷ്യം കണ്ടില്ല ? പല സന്ദർഭങ്ങളിലും പൊതു സമ്മേളനങ്ങളിൽ “എന്റെ പാത്രിയർക്കീസ് ബാവ ,എന്റെ പാത്രിയർക്കീസ് ബാവ” എന്ന് ആവർത്തിച്ചു പറയുന്നത് ഞങ്ങള്‍ കേട്ടിടില്ലെങ്കിലും 2004 ഇല്‍ പരിശുദ്ധ ബാവാ മലങ്കര സന്ദര്‍ശിക്കുന്നു എന്നറിയിച്ചപ്പോള്‍ പറഞ്ഞ വേറെ പലതും ഇന്നും ഞങ്ങള്‍ ഒര്കുന്നുണ്ട്. “ആരാ ഈ പത്രിയര്‍കീസ്” എന്ന് പൊതു വേദിയില്‍ ചോദിച്ച ചോദ്യം മറക്കാരായിടില്ല. ഒരാളെ വിശുദ്ധ പദവിയിലേക്കുയര്ത്താന്‍ അച്ചന്‍ പെടുന്ന പാട് കണ്ടു സഹതാപം തോനുന്നു.

  അച്ചന്‍ അടുത്ത വെടി പൊട്ടിക്കുന്നു – ” ഒരു സന്ദർഭത്തിൽ കാതോലിക്കയുടെ ഔദ്യാഗിക തലകെട്ട് ഒഴിവാക്കി കല്പന ഇറക്കിയ ബാവയാണ് മാത്യൂസ്‌ ദ്വീതിയൻ ബാവ”.. എന്തിനാണ് അച്ച ഈ അര്‍ദ്ധ സത്യങ്ങള്‍ ? ആരെയാണ് അച്ചനു മണ്ടന്മാരാകേണ്ടത് ? അതെയോ സ്വയം മണ്ടന്‍ ആകുകയാണോ ? 2002 ഇല്‍ അസോസിയേഷന്‍ വിളിച്ചു കൂട്ടുവാന്‍ അദ്ദേഹം ആദ്യം കല്പന ഇറക്കിയത് “കിഴക്കിന്റെ കാതോലിക” എന്ന വിശേഷണവും “MM” എന്ന് പേരിനു മുന്‍പിലും ഇട്ടുകൊണ്ട്‌ മാര്‍ തോമ സിംഹാസനത്തില്‍ ആരൂടനായിരുന്നുകൊണ്ട് തന്നെയാ. ഇത് യകൊബായ സഭ കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ കോടതി നിര്‍ദേശിച്ചു അസോസിയേഷന്‍ വിളിച്ചുകൂട്ടെണ്ടത് “only by name” എന്ന്. വിശേഷണങ്ങള്‍ ഒന്നും പാടില്ല എന്ന്. നിവൃത്തിയില്ലാതെ വന്നപ്പോള്‍ പേര് മാത്രം വെച്ച് വീണ്ടും നോടിസ് കല്പന ഇറക്കി., അല്ലാതെ നല്ല ബുദ്ധി തോനിയിട്ടോ മനസ്സ് നന്നായിട്ടോ അല്ല. അതിനും അച്ചന്‍ അച്ഛന്റെ ഭാഷ്യം കൊടുത്തു. കൊള്ളാം. വായിക്കുന്നവര്‍ക്കും അല്പം ചരിത്രമൊക്കെ അറിയാം എന്നുള്ള ബോധത്തോടെ വേണം അച്ചന്‍ എഴുതാന്‍.

  വളരെ ക്ഷമയോട് 2 0 0 2 വരെ സമാധാനത്തിനായി കാത്തിരുനില്ല. ആ സന്ദര്‍ഭങ്ങളിലൊക്കെ യകൊബായകാരെ തകര്‍ക്കാനുള്ള പദ്ധതികളുമായി മുന്നോട് പോയി. അതിനു ആയുധമായി ഉപയോഗിച്ചത് കോട്ടയത്തിനടുത്ത് കുന്നിന്മുകളില്‍ കഴിഞ്ഞിരുന്ന ഒരു ദയരാകാരനെ. ഇപ്പോള്‍ മരിച്ചുപോയി. സമാധാനം ആയിരുന്നു ലക്‌ഷ്യം എങ്കില്‍ യകൊബായകരെ ചതിച്ചു മറുകണ്ടം ചാടിയ മെത്രാന്മാരെ എന്തിനു രണ്ടു കയ്യും നീട്ടി സ്വീകരിച്ചു ? സഭയില്‍ പൂര്‍ണ സമാധാനം സംസ്ഥാപിതമാകുനതുവരെ കാത്തിരിക്കുവാന്‍ അവരോടു ആവ്ശ്യപെടുകയല്ലേ വേണ്ടിയിരുന്നത് ? അവര്‍ അയകൊബായ സഭയുടെ പിന്തുണ നേടാതെ വിശ്വാസികളുടെ പിന്തുണ നേടാതെ അവരെ അവരാക്കിയ സഭയെ ചതിച്ചു വന്നവരാണ് എന്ന് അറിയഞ്ഞിട്ടല്ലലോ ? അപ്പോള്‍ സമാധാനം ആയിരുനില്ല മനസ്സിലെ ആഗ്രഹം. യകൊബായ സഭയെ തകര്‍ത്തു എല്ലാം തന്റെ കാല്‍ കീഴില്‍ കൊണ്ടുവരിക എന്നാ സാത്താണ്യ പ്രവണത മാത്രമായിരുന്നു.

  2002 ഇലെ പരുമല അസോസിയേഷനെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. അതിനെ കുറിച്ച് ഞാന്‍ ഒരു അഞ്ചു വര്ഷം മുന്‍പ് എഴുതിയ ഒരു കൊച്ചു ലേഖനമുണ്ട്. ഞാന്‍ അത് ഇവിടെ നാളെ പോസ്റ്റ്‌ ചെയ്തു അച്ഛനെ tag ചെയ്യാം. സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി ഈ സഭയെ വെട്ടി മുരിച്ചയാള്‍ 2003 February 24 ഇന് വിശുദ്ധ പദവിയിലേക്ക് ഉയര്തപെട്ടില്ലേ ? ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക്‌ വേണ്ടി നമുക്ക് ഒരുമിച്ചു പ്രാര്‍ഥിക്കാം.

  അച്ചന്റെ കാതോലികമാര്‍ എല്ലാവരും വളരെ അധികം സമാധാന ദാഹികള്‍ ആയിരുന്നു. ഒരു കാതോലികായുടെ സുന്നഹദോസിലെ സമാധാനകാംക്ഷ കണ്ടു പുന്യശ്ലോകനായ വയലിപരബില്‍ തിരുമേനിക്ക് “ചന്ത സംസ്കാരം ഇവിടെ വേണ്ട” എന്ന് ഗര്‍ജിച്ചു ആ കാതോലികായെ സംസ്കാരം പടിപിക്കേണ്ടി വന്നു. അതിനു ശേഷം വന്ന കാതോലിക്ക സമാധാനത്തെ പ്രതി 4 വര്ഷം പൂഴ്ത്തി വെച്ചിരുന്ന സ്വതന്ത്ര സിംഹാസനം പോടീ തട്ടി വീണ്ടും ഉയര്തെഴുനെല്പിച്ചു ഒന്നായിരുന്ന സഭയില്‍ അസമാധാനത്തിന്റെ വിത്ത് പാകി. അതിനു ശേഷം വന്ന കാതോലിക്കാ വൈദീകരടക്കം പങ്കെടുത്തിരുന്ന യോഗത്തില്‍ “വലിഞ്ഞു കയറി വന്നവനോക്കെ ഇറങ്ങി പോകീനെടാ ……… “ എന്ന് ആക്രോശിച്ചു സഭയില്‍ സമാധാനം സുസ്ഥാപിതമാകി. അദ്ധേഹത്തിന്റെ കോട്ടയം കേന്ദ്രികരിച്ച് നടത്തിവന്ന “പരേട്ടിസം” ആയിരുന്നല്ലോ രണ്ടാം സഭ പിളര്‍പ്പിന്റെ അടിസ്ഥാന കാരണം. അതിനു ശേഷം വന്ന കാതോലിക്കയുടെ സമാധാനത്തെ പ്രതിയുള്ള വീരക്രിത്യങ്ങളില്‍ വളരെ വളരെ ചുരുക്കം ചിലത് മുകളില്‍ പ്രസ്താവിച്ചു കഴിഞ്ഞല്ലോ. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ തന്നെ .. അല്ലെ അച്ചാ ?

  പരിശുദ്ധ ദീദീമോസ് ബാവയെ എനിക്കറിയാം. അദ്ധേഹത്തിന്റെ ജീവിത വിശുധിയിലും പ്രാര്‍ത്ഥന ജീവിതത്തിലും അധെഹതോട് വളരെ അധികം ബഹുമാനമുണ്ട്. പക്ഷെ, മലബാർ ഭദ്രാസന മെത്രാപൊലീത്ത ആയിരിക്കുന്ന അവസരത്തിൽ ബാവ സ്വീകരിച്ച നിലപാടുകൾ ആണ് അവിടെ സമാധാനത്തിനു വഴി വച്ചത് എന്ന് അച്ചന്‍ എട്ടുകാലി മമ്മൂഞ്ഞിനെ പോലെ അവകാശപെട്ടാല്‍ സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്. മലബാറ ഭദ്രാസനത്തില്‍ സമാധാന ഫോര്മുലയ്ക്ക് മുന്‍കൈ എടുത്തത്‌ മോര്‍ ഫീലക്സിനോസ് യുഹനോന്‍ മെത്രപോലിതാ തിരുമാനസ്സുകൊണ്ടാണ്. അതിനോട് സഹകരിച്ചു എന്നുളത് മാത്രമാണ് അന്നത്തെ തീമോത്തിയോസ് മെത്രാച്ചന്റെ സംഭാവന. ആ സഹകരണം ഒട്ടും കൊച്ചാക്കി കാണുകയല്ല പക്ഷെ അദ്ദേഹത്തിന്റെ നിലപാടുകള്‍ ആണ് സമാധാനത്തിനു വഴി വെച്ചത് എന്ന് അവകാശപെട്ടാല്‍ അതങ്ങനെയല്ലാതതുകൊണ്ട് സമ്മതിച്ചു തരുവാന്‍ ബുദ്ധിമുട്ടുണ്ട്.

  പക്ഷെ ഞാനൊന്ന് ചോദികട്ടെ ? എന്തുകൊണ്ട് അദ്ദേഹം കാതോലിക്കാ ആയപ്പോള്‍ Malabar model സഭയില്‍ ആകമാനം നടപ്പിലാക്കുവാന്‍ മുന്‍കൈ എടുത്തില്ല ? ഇതിനെങ്കിലും ഉത്തരം തരും എന്ന് വെറുതെ പ്രതീക്ഷിച്ചോട്ടെ ?

  ഇപ്പോഴത്തെ ആളുടെ സമാധാന നടപടികള്‍ ഞാന്‍ അധികം ഒന്നും പരയുനില്ല… കാരണം, അദ്ദേഹത്തിന് അതില്‍ കൂടുതല്‍ ഒന്നും ചെയ്യാനുള കഴിവോ പ്രാപ്തിയോ ഇല്ല. സീനിയര്‍ മേത്രച്ചന്മാരുടെ കാതോലിക്ക സ്ഥാനത്തേക്ക് വേണ്ടിയുള്ള ഉള്പോരില്‍ by default സിംഹാസനത്തില്‍ അരൂടനാകുവാന്‍ ഭാഗ്യം സിദ്ധിച്ച ഒരു “lucky man” … അതില്‍ കവിഞ്ഞോന്നും അദ്ദേഹത്തിന് സ്വന്തമായി അവകാശപെടുവാനില്ല. കൈറോയില്‍ അദ്ദേഹം പരിശുദ്ധ ബാവയെ കണ്ടതും കാണുന്നതിനു മുന്‍പുണ്ടായി എന്ന് പറയപെടുന്ന സാഹചര്യങ്ങളൊക്കെ അമ്മച്ചി കഥകള്‍കുള്ള നല്ല material ആണ്. മെത്രാന്‍ കക്ഷികള്‍ വിശ്വസിക്കും. യകൊബായകര്കെതിരായി എന്ത് നുണ പറഞ്ഞു പടിപ്പിച്ചാലും അവരത് കണ്ണും പൂട്ടി വിശ്വസികുമല്ലോ. താഴ്മയുടെയും എളിമയുടെയും ഭാവങ്ങള്‍ക്ക് അച്ചന്‍ തന്ന ഉദാഹരണങ്ങള്‍ കൊള്ളാം. താഴ്മ എളിമ എന്നുള്ള വാകുകളുടെ dictionary meaning മാറ്റേണ്ടി വരും.
  “20 0 2 നു ശേഷവും ഓർത്തഡോൿസ്‌ സഭയിലെ തിരുമേനിമാർ പാത്രയർക്കീസ് ബാവയെ കാണുവാൻ ശ്രമിച്ചിട്ടുണ്ട് . എന്നാൽ അങ്ങനെ യുള്ള കൂടി കാഴ്ചകൾ കേരളത്തിൽ നിന്നും ഉള്ള ചില ഇടപെടുകൾ കാരണം നടന്നിട്ടില്ല എന്നതാണ് വാസ്തവം” എന്ന് അച്ചന്‍ അവകാശപെടുമ്പോള്‍ അച്ഛനോട് പുച്ഛമാണ് തോനുന്നത്. ലജ്ജ തോനുന്നില്ലേ അച്ചനു സ്വന്തം ഭാഗം ന്യായീകരിക്കാന്‍ വേണ്ടി പച്ച കള്ളം പറയുവാന്‍ ? 2002 ഇന് ശേഷം പരിശുദ്ധ ബാവയെ കാണുവാന്‍ അത്ര ബുധിമുട്ടയിരുന്നോ? 2004 ഇല്‍ ബാവ ഇവിടെ വരും എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്തെ പോയി കണ്ടില്ല ? എന്തായിരുന്നു നിങ്ങളുടെ പ്രതികരണം ? പെരിയംബ്രയിലെ രണ്ടു ഹൈന്ദവരെ കൊണ്ട് കേസ് കൊടുപിച്ചു.. കേന്ദ്ര സര്കാരിലും ആഭ്യന്തര വകുപ്പിലും സമ്മര്‍ദം ചെലുത്തി … നിങ്ങടെ അന്നത്തെ സുന്നഹദോസ് സെക്രട്ടറി, കാതോലിക്കാ സ്ഥാനം സ്വപ്നം കണ്ടു നടന്ന ഒരു ഭയങ്കരന്‍ പറഞ്ഞത് അച്ചനു ഒര്മയില്ലെങ്കില്‍ ഞാന്‍ ഒര്മിപ്പിക്കാം “പാത്രിയര്കീസിന്റെ വരവിനെതിരെ ആയുധമെടുകാത്ത RSS കാറ് ഇരട്ടത്താപ്പ്കാരാന്നു” എന്ന്. ബാവ ഇവിടെ വരുനതിനെതിരെ എത്ര എത്ര നെറികെട്ട കളികള്‍ നിങ്ങളുടെ സഭാ നേതൃത്വം കളിച്ചു ? അവസാനം കോടതിയില്‍ ജഡ്ജി നിങ്ങളുടെ വകീലിനു ആതിഥേയ മര്യാദയെ കുറിച്ച് class എടുകേണ്ടി വന്നു… എനിട്ട്‌ ഇപ്പോള്‍ ഒട്ടും ഉളുപ്പില്ലാതെ അച്ചന്‍ പറയുന്നു “നിങ്ങള്‍ ബാവയെ കാണുവാന്‍ ഒത്തിരി ശ്രമിച്ചു” എന്ന്.. നിങ്ങളെ പോലുള്ളവര്‍ എങ്ങനെയാണ് വിശ്വാസികളോട് കള്ളം പറയരുത് എന്ന് പറഞ്ഞു പടിപ്പികുന്നത്… നിങ്ങള്‍ നടത്തുന്ന വേദ പഠനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും എന്ത് വിലയാനുള്ളത് ? ലജ്ജ തോനുനില്ലേ അച്ചനു ? 2008 ഇല്‍ ബാവ വന്നപ്പോള്‍ നിങ്ങളുടെ പ്രതികരണം എന്തായിരുന്നു ? നിര്‍ത്തികൂടെ അച്ചാ .ഈ നുണപറച്ചില്‍ ? നിര്‍ത്തികൂടെ ഈ കാപട്യം ? അഴിച്ചു വെച്ചുകൂടെ സ്മാധാനദൂതന്റെ ആ മുഖമൂടി ?

  ഞാന്‍ എഴുതിയ എല്ലാത്തിനും അച്ചനു മറുപടി തരുവാന്‍ സാധികില്ല കാരണം, അങ്ങനെ ചെയ്യണമെങ്കില്‍ നിങ്ങളുടെ ഭാഗത്ത്‌ നിന്നുമുണ്ടാകുന്ന നേരികെടിനെ അച്ചനു ന്യായീകരികേണ്ടി വരും. അങ്ങനെ ന്യായെകരിച്ചാല്‍ സമാധനദൂതന്റെ മുഖമൂടി അഴിഞ്ഞു പോകും.ഏതാണച്ചാ എന്റെ അറിവുകേട്‌ ?? ഇടയനാല്‍ കൊരിയച്ചന്‍ മെത്രാന്‍ കക്ഷി അണികളെ കൊരിതരിപ്പികുവാന്‍ വേണ്ടി സഭയെയും ഞങ്ങള്‍ വളരെയധികം സ്നേഹിക്കുന്ന ഞങ്ങടെ ശ്രേഷ്ഠ ബാവ തിരുമേനിയെയും അവഹെളികുന്നതാണോ ? അതിനെ കുറിച്ച് അച്ചനു ലജ്ജ തോനുന്നു എന്ന് ഇതുവരെ പറഞ്ഞില്ല. ഏതാണച്ചാ എന്റെ പക്വദയില്ലായ്മ ? ചെനയാപള്ളി കോരിയച്ചന്‍ ഓരോ പള്ളികല്കെതിരെ കേസ് കൊടുക്കുവാന്‍ അണികളെ പ്രേരിപ്പിച്ചതോ ? അതിനെ കുറിച്ച് അച്ചനു ലജ്ജ തോനുന്നു എന്ന് ഇതുവരെ പറഞ്ഞില്ല. ഏതാണച്ച ഞാന്‍ എഴുതിയ അസംബന്ധം ?? ത്രിക്കുന്നതു നിങ്ങടെ ഒരു പുരോഹിതന്‍ ആവേശം മൂത്ത് ശ്രേഷ്ഠ ബാവയെ ഗൂണ്ട പ്രഥമന്‍ എന്ന് വിളിച്ചതോ ? അതിനെ കുറിച്ച് അച്ചനു ലജ്ജ തോനുന്നു എന്ന് ഇതുവരെ പറഞ്ഞില്ല. അപ്പോള്‍ അച്ചന്‍ അവരെയൊക്കെ ന്യായീകരിക്കുവല്ലേ ? അവരുടെ performance കണ്ടു അച്ഛനും കോള്‍മയിര്‍ കൊണ്ടിട്ടുണ്ടാവുമല്ലോ. മാലോകർ കേൾക്കെ ഇതൊക്കെ വിളിക്കുമ്പോൾ ഓർത്തഡോൿസ്‌ സത്യവിശ്വാസത്തിന് ആ പുരോഹിതര്‍ പുല്ലു വിലയാണ് കല്പ്പിക്കുന്നത് എന്ന് വിചാരിക്കേണ്ടി വരില്ലേ ? “എത്ര പ്രകോപനം സംഭവിച്ചാലും ഒരു പുരോഹിതന്റെ വായിൽ നിന്നും ഇത്തരം വാക്കുകൾ വരാൻ പാടില്ല കാരണം “പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.”..പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ട അധരങ്ങൾ കൊണ്ട് ,ദൈവീക ഉപദേശങ്ങൾ നൽകേണ്ട വായ്കൊണ്ടു ഒരു പുരോഹിതൻ ഇത്തരം വാക്കുകൾ ഉച്ചരിക്കുവാൻ പാടില്ല “ എന്നൊക്കെ മാത്യൂസ് ദ്വിതീയന്‍ മുതല്‍ ഇങ്ങോട്ട്ള്ളവരുടെ പെര്‍ഫോര്‍മന്‍സ് കണ്ടിട്ട് അച്ചനു തോന്നിയില്ലേ ? .അച്ചന്‍ ഉരുവിട്ട വേദവാക്യങ്ങള്‍ യകൊബായകാര്‍ക്ക് മാത്രമാണോ ഭാധകം ?

  ഒരു മെത്രാന്‍ കക്ഷി പഹയന്‍ (എന്റെ സുഹൃത്താണ്, പറഞ്ഞിട്ട് കാര്യമില്ല) പണ്ടെങ്ങാണ്ട് ആരോ അടിച്ചിറക്കിയ ഒരു ലഘുലെഘ ഇട്ടിരികുനത് കണ്ടു. അതിന്റെ കീഴില്‍ നിങ്ങടെ അഹമ്മദാബാദിന്റെ അഹമ്മതി മെത്രാന്‍ (ഇന്ന് മലങ്കര സഭയില്‍ ഉള്ള മേത്രന്മാരില്‍ ഏറ്റവും സംസ്കാരശൂന്യനായ വ്യക്തി) ഇട്ട്ടിരികുന്ന കമ്മെന്റ് അച്ചന്‍ കണ്ടല്ലോ.. അതിനെ കുറിച്ച് അച്ഛന്റെ അഭിപ്രായമോ അല്ലെങ്കില്‍ മേത്രാച്ചനെ ഗുണദോശിച്ചുകൊണ്ടുള്ള ഒരു തുറന്ന കത്തോ കണ്ടില്ല. അതെന്താ ???

  വീണ്ടും ചോദികട്ടെ …… ഉപദേശം യകൊബായകര്‍ക്ക് മാത്രമാണോ ?? എന്തിനീ ഇരട്ടത്താപ്പ് ??? എന്തിനീ സഭ്യതയുടെ മുഘമൂടി ?

  “ദൈവ നാമത്തെ തുച്ഛീകരിക്കുന്ന ഒന്നും തന്നെ ഒരു പുരോഹിതന്റെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല” – ഈ ഉപദേശം ദയവു ചെയ്തു അങ്ങ് ആ അഹങ്കാരിയും സംസ്കാരശൂന്യനുമായ മെത്രാച്ചനു പറഞ്ഞു കൊടുകണം.

  അച്ചന്‍ മലങ്കര സഭയുടെ സമാധാനത്തെ പ്രതി ആണ് കതെഴുതിയതെങ്കില്‍ അതില്‍ കാപട്യം ലവലേശം പാടില്ലായിരുന്നു. മെത്രാന്‍ കക്ഷി സഭായുടെ നിലപാടുകാല്‍ പൂര്‍ണമായും ശെരി എന്ന് വാദിക്കുന്ന അച്ചനു സമാധാനത്തെ കുറിച്ച് പരയുവാനുള്ള അവകാശമില്ല.. പറഞ്ഞാല്‍ തന്നെ അത് വെറും കാപട്യമാണ്. കാരണം, മെത്രാന്‍ കക്ഷി സഭയുടെ നിലപാടുകള്‍ സമാധാനത്തെ പ്രതിയുള്ളവയല്ല. യോജിപ്പും സമാധാനവും ഉണ്ടാകുവാനുള്ള വഴികളും അതിനോടുള്ള യകൊബായ സഭയുടെ വീക്ഷണവും ഞാന്‍ കഴിഞ്ഞ മറുപടിയില്‍ എഴുതിയിരുനല്ലോ.. ഒന്നില്ലെങ്കില്‍ സ്വതന്ത്ര സഭാവാദം വെടിഞ്ഞു മാതൃ സഭയിലേക്ക് മടങ്ങി വരിക…. ഇല്ലെങ്കില്‍ രണ്ടായി പിരിഞ്ഞു സഹോദരി സഭകളായി കൌദാശിക ബന്ധത്തില്‍ കഴിയുക. യകൊബായ സഭയുടെ പള്ളികള്‍ വിഴുങ്ങാം എന്നുള്ള മെത്രാന്‍ കക്ഷി മോഹം നടപ്പില്ല അച്ചാ.. യകൊബായ സഭയെ മെത്രാന്‍ കക്ഷികള്‍ക്ക് അടിയറ വെക്കന്നം എന്നുള ആശയം പ്രച്ചരിപികുന്ന അച്ചന്‍ യകൊബായകാര് അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് വിചാരിച്ചോ ? കാപട്യം ഞങ്ങള്‍ തിരിച്ചറിയില്ല എന്ന് ആശിച്ചോ ? എനിട്ട്‌ “ എന്നാൽ എന്റെ യാകൊബായ സഹോദരങ്ങളിൽ നിന്നും കിട്ടിയ പ്രതികരണം വളരെ വേദന ജനകം ആയി പോയി “ എന്ന് മുതല കണ്ണീര്‍ ഒഴുക്കിയാല്‍ അച്ചനു ഉള്ള വിലയും കൂടി പോകും.

  ആദ്യം സ്വയം നന്നാവുക… മനസ്സിലെ കാപട്യം മാറ്റി നല്ല മനസോടെ സമാധാനത്തിനു വേണ്ടി യാത്നികുക.. സമാധാനം എന്നാല്‍ യകൊബായ സഭ മെത്രാന്‍ കക്ഷിയില്‍ ലയിക്കുന്നത് എന്നാ തെറ്റിധാരണ മനസ്സില്‍ നിന്നും മാറ്റുക.. സ്വന്തം സഭയിലെ പോരായ്മകള്‍ കണ്ടു അവയെ പരിഹരിച്ചിട്ട് യകൊബായകാരുടെ കുറ്റങ്ങളും കുറവുകള്‍ പരിഹരിക്കാന്‍ ശ്രമികുക. അപ്പോള്‍ അച്ചന്‍ പറയുന്നതിന് വിലയുണ്ടാകും.. വിശ്വാസികള്‍ കേള്‍ക്കും… ഇല്ലെങ്കില്‍, ആരുടെയോ ചാരിത്ര്യ പ്രസംഗമായി മാത്രം ജനം അതിനെ കണ്ട് വിലയിരുത്തും.

  പ്രാര്‍ഥനയില്‍ ഓര്‍കേണമേ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s