സിറിയയ്‌ക്കു നേരേ പടയൊരുക്കം: മലയാളി മനസ്സ് നൊമ്പരപ്പെടുന്നു. – ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌

Mor Osthatious

08 Sept’13
കൊച്ചി: സിറിയയ്‌ക്കു നേരെ ആഞ്ഞടിക്കാന്‍ തയ്യാറായി അമേരിക്കന്‍ സൈന്യം കാഹളം മുഴക്കുമ്പോള്‍ ഞെട്ടിവിറയ്‌ക്കുന്നവരില്‍ ആയിരക്കണക്കിന്‌ മലയാളികളുണ്ട്‌. കാരണം, അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ എത്രയെത്രയോ പേര്‍ യുദ്ധത്തിന്റെ കരിനിഴല്‍ പതിഞ്ഞ ആ നാട്ടില്‍ ജീവനു സംരക്ഷണം തേടി പരക്കം പായുകയാണ്‌. സിറിയയിലെ ദമാസ്‌കസ്‌ ആസ്‌ഥാനമായുള്ള ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഭാഗമായ യാക്കോബായ, ക്‌നാനായ സമുദായത്തില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ സിറിയയിലുണ്ട്‌. കലാപത്തെ തുടര്‍ന്ന്‌ അവരില്‍ മിക്കവരും ഉള്ളതെല്ലാം ഇട്ടെറിഞ്ഞ്‌ നാട്ടിലേക്ക്‌ മടങ്ങുകയോ അയല്‍രാജ്യങ്ങളിലേക്ക്‌ പലായനം ചെയ്യുകയോ ആണെന്ന്‌ ദിവസങ്ങള്‍ക്കു മുമ്പ്‌ സിറിയയില്‍ നിന്ന്‌ മടങ്ങിയെത്തിയ യാക്കോബായ സഭയുടെ മൈലാപ്പുര്‍, ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌ പറഞ്ഞു.

ഹോംസിലുള്ള പൗരാണിക സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയും വൃദ്ധമന്ദിരവും നാമാവശേഷമായി. സുറിയാനികളുടെ വീട്‌ കൊള്ളയടിച്ചു. പള്ളികള്‍ കൊള്ളയടിച്ച്‌ സ്വര്‍ണവും വെള്ളിയും കൊണ്ട്‌ നിര്‍മിച്ച ആരാധന ഉപകരണങ്ങളും വിശിഷ്‌ട വസ്‌ത്രങ്ങളുംകവര്‍ന്നു. കിളികള്‍ ഒഴിയുന്ന കൂടുപോലെയാണിപ്പോള്‍ സിറിയ. സഭയുടെ ആസ്‌ഥാനം സ്‌ഥിതിചെയ്യുന്ന ബയാബ്‌ തൂമയിലെ ആസ്‌ഥാനത്തും പള്ളികളിലും ഇപ്പോള്‍ ഏതാനുംപേര്‍ മാത്രം. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ സെക്രട്ടറി മത്താ അല്‍ഖോറി മോര്‍ തെയോഫിലോസ്‌, റസിഡന്റ്‌ ബിഷപ്‌ മോര്‍ ദാനിയേല്‍ യൂഹന്ന ക്വവാക്‌, ദമാസ്‌കസ്‌ ഭദ്രാസനാധിപന്‍ മോര്‍ ഇവാനിയോസ്‌ പൗലോസ്‌ അല്‍സൂക്കി എന്നിവരും ഏതാനും റമ്പാന്മാരും. അരമനയുടെ പല ഭാഗവും ആക്രമണത്തില്‍ നശിച്ചു. വാര്‍ത്താവിനിമയ സംവിധാനവും തകരാറിലാണ്‌. എങ്കിലും നാടുവിടാതെ വിശ്വാസികള്‍ക്കു ധൈര്യം നല്‍കി ഉറപ്പിച്ചു നിര്‍ത്താനാണ്‌ ജീവനു ഭീഷണിയുണ്ടായിട്ടും മെത്രാന്മാര്‍ അവിടെ തന്നെ കഴിയുന്നത്‌- ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌ പറയുന്നു. കലാപം രൂക്ഷമായപ്പോള്‍ സഭയുടെ പരമാധ്യക്ഷന്‍ പാത്രിയര്‍ക്കീസ്‌ ബാവ സര്‍ക്കാരിന്റെയും സഭാ സിനഡിന്റെയും അഭ്യര്‍ത്ഥനപ്രകാരം ലബനോണിലേക്കു മാറി.

അനുയായികളെ സിറിയന്‍ അതിര്‍ത്തി കടത്തി തുര്‍ക്കി, ലബനോണ്‍ തുടങ്ങിയ അയല്‍ നാടുകളിലേക്കു മാറ്റുന്നതിനിടെയാണ്‌ ആലപ്പോയിലെ സിറിയന്‍ ബിഷപ്‌ മോര്‍ ഗ്രിഗോറിയോസ്‌ യൂഹന്ന ഇബ്രാഹിമിനെയും ഗ്രീക്ക്‌ സഭയുടെ ബിഷപ്പ്‌ ബൗളോസ്‌ ആര്‍ യാസിജിയെയും കഴിഞ്ഞ എപ്രിലില്‍ അക്രമികള്‍ തട്ടികൊണ്ടുപോയത്‌. ഇരുവരെക്കുറിച്ചും ഒരു വിവരവും ഇല്ല. ഇവരുടെ കാര്യത്തില്‍ പരസ്‌പരം പഴിചാരുകയാണ്‌ അമേരിക്കന്‍ – റഷ്യ അനുകൂലികള്‍.

പുരാതന പട്ടണങ്ങളായ ആലപ്പോയും ഹോംസും കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞ്‌ മൃതപ്രായമായി. പലരും യൂറോപ്പിലേയും അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും കുടിയേറി. ശേഷിക്കുന്നവര്‍ അഭയാര്‍ഥികളായി അയല്‍രാജ്യങ്ങളിലും. എന്നെങ്കിലും നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ. ഐക്യരാഷ്‌ട്ര സഭ ഇടപെട്ടശേഷമാണ്‌ അയല്‍ രാജ്യങ്ങള്‍ പ്രവേശിപ്പിച്ചത്‌..

തുര്‍ക്കിയിലെയും ലബനോണിലെയും സഭയുടെ പുരാതന ആശ്രമങ്ങളില്‍ (ദയറാ) അഭയാര്‍ഥികള്‍ നിറഞ്ഞതായി ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌ പറഞ്ഞു. അവരുടെ ഭക്ഷണവും താമസവും മറ്റും ഇവിടത്തെ മെത്രാന്മാര്‍ ഒരുക്കുന്നു. വിദേശത്തുള്ള സിറിയക്കാര്‍ നാട്ടില്‍ വിഷമിക്കുന്നവര്‍ക്ക്‌ കൈയയച്ച്‌ സഹായം എത്തിക്കുന്നുണ്ട്‌.

അമേരിക്കന്‍ പിന്തുണയോടെ കലാപം തുടങ്ങിയതു മുതല്‍ ന്യുനപക്ഷങ്ങള്‍ ഭീതിയാണ്‌. ഇപ്പോഴത്തെ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദ്‌ സിറിയയിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവനാണെന്ന്‌ മോര്‍ ഒസ്‌താത്തിയോസ്‌ പറയുന്നു. ഈസ്‌റ്ററിനും ക്രിസ്‌മസിനുമൊക്കെ അരമനകളില്‍ നേരിട്ടെത്തി ആശംസ അറിയിച്ചിരുന്നു. ആസദിന്റെ ഭരണകൂടത്തിനു നേരിടുന്ന പ്രതിസന്ധി പാത്രിയര്‍ക്കിസ്‌ ബാവയെ ഏറെ വേദനിപ്പിക്കുന്നുണ്ട്‌. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്‌ഥയാണ്‌ സിറിയയില്‍. പ്രസിഡന്റ്‌ ബാഷര്‍ അന്തിമ വിജയത്തിലെത്തിയപ്പോഴാണ്‌ അമേരിക്ക ഇടപെട്ടതെന്ന്‌ സിറിയക്കാര്‍ വിശ്വസിക്കുന്നു.

സിറിയയില്‍ സമാധാനം പുലരുന്നതിന്‌ ഇന്നലെ ലോകമെമ്പാടുമുള്ള സിറിയന്‍ വിശ്വാസികള്‍ക്കൊപ്പം മലങ്കരയിലെ സഭാംഗങ്ങളും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ ആഹ്വാനമനുസരിച്ച്‌ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക പള്ളികളിലും പ്രത്യേകയ്‌ക്ക്‌ ആഹ്വാനം ചെയ്‌തിരുന്നു

Advertisements

About SOCMNet

SOCMNet is an internet platform of Malankara Jacobite Syriac Christians (Malankara Jacobite Syrian Christian Church - under the Holy See of the Patriarch of Antioch and all the East.). According to tradition, Christianity in India was established by St. Thomas, who arrived in Malankara (Kerala) from Edessa in A.D. 52. The Church in Malankara has had close ties with the Church in the Near East ever since. The ties between the Church in Malankara and the Near East formalized and strengthen by, when under the leadership of the merchant Thomas of Cana and 72 families (around 400 odd persons comprising men, women and children, reached Cragananore (Kodungalloore). The group consisted of the Bishop Mor Joseph of Edessa as well as some priests and deacons traveled and migrated to India and met Christians there by AD 345. The church in Malankara is an integral part of the Universal Syriac Orthodox Church with the Patriarch of Antioch [His Holiness Moran Mor Ignatius Zakka I Iwas] as its supreme head. The local head of the church in Malankara is the Catholicose of India [His Beatitude Baselios Thomas I], ordained by and accountable to the Patriarch of Antioch. The web sites in the SOCMNet are not official web sites of the Syriac Orthodox Church in Malankara, even though the Owners, Moderators and Webmasters owe allegiance to the hierarchy of the Universal Syriac Orthodox Church. However, opinions and responses of the Church leadership are posted here.
This entry was posted in News From Middle East. Bookmark the permalink.

3 Responses to സിറിയയ്‌ക്കു നേരേ പടയൊരുക്കം: മലയാളി മനസ്സ് നൊമ്പരപ്പെടുന്നു. – ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌

  1. anish says:

    കണ്ണുനീരോടെ പ്രാർത്ഥിക്കുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ ….സിറിയയ്‌ക്കു വേണ്ടി അപേക്ഷിക്കേണമേ

  2. anish says:

    ദുഖിച്ചിരികുന്നവരുടെ ആശ്വാസവും നിരാലംബരുടെ അശ്രയവുമായ മാതാവേ…സിറിയയ്‌ക്കു വേണ്ടി അപേക്ഷിക്കേണമേ

  3. Vinod Johnson Thomas says:

    ee lokath santhiyum samadanavum undavukayum ,dukkitharkum peeditharkum aasrayamayirikukayum ceyyaname………

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s