കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം

Kollenchery

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ഓര്‍ത്തഡോക്‌സ്‌ വിഭാഗം എതിര്‍ത്തതിനെച്ചൊല്ലി തര്‍ക്കം.

തുടര്‍ന്ന്‌ അധികൃതരുമായി ചര്‍ച്ച നടത്തിയതിനുശേഷം ഉച്ചകഴിഞ്ഞ്‌ മൂന്നോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. തമ്മാനിമറ്റം പുതാക്കുടിയില്‍ കുര്യാക്കോയുടെ മകന്‍ ബോബിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലിയാണ്‌ തര്‍ക്കമുണ്ടായത്‌. കഴിഞ്ഞ ഒരുമാസത്തിലേറെയായി യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി പള്ളിയില്‍ ഇതിനിടയില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിലെ രണ്ട്‌ വിശ്വാസികളാണ്‌ മരിച്ചത്‌. സംസ്‌കാരം സമയത്ത്‌ മൃതദേഹം പള്ളിയില്‍ കയറ്റി ശുശ്രൂഷിക്കുന്നതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ യാക്കോബായ വിശ്വാസിയുടെ മൃതദേഹം പള്ളിയില്‍ കയറ്റണമെന്ന നിലപാട്‌ സ്വീകരിക്കാതെ യാക്കോബായ ചാപ്പലില്‍ ശുശ്രൂഷകള്‍ക്ക്‌ ശേഷം സെമിത്തേരിയില്‍ സംസ്‌കാരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്‌. പള്ളി െകെവശക്കാരായ തങ്ങള്‍ക്ക്‌ പ്രത്യേകം അപേക്ഷ നല്‍കിയാല്‍ മാത്രമേ ശവസംസ്‌കാരത്തിന്‌ അനുമതി നല്‍കുകയുള്ളുവെന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ തര്‍ക്കമുണ്ടാകുന്നത്‌.

എന്നാല്‍ ഇടവകാംഗങ്ങളുടെ ശവസംസ്‌കാരം നടത്തുന്നതിന്‌ ആരുടേയും അനുവാദം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു യാക്കോബായ വിഭാഗം. തര്‍ക്കമുണ്ടാകാന്‍ സാധ്യത മുന്നില്‍ക്കണ്ട്‌ യാക്കോബായ വിഭാഗം നേരത്തേ പുത്തന്‍കുരിശ്‌ എസ്‌.ഐക്ക്‌ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന്‌ ജില്ലാ കലക്‌ടര്‍, ആര്‍.ഡി.ഒ, പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവരുമായി ചര്‍ച്ചനടത്തിയശേഷമാണ്‌ സംസ്‌കാരം നടത്തിയത്‌.

സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ വികാരി ഫാ. ഏലിയാസ്‌ കാപ്പുംകുഴിയില്‍, ഫാ. എല്‍ദോ കക്കാടന്‍, ഫാ. യൂഹന്നാന്‍ ചക്രവേലില്‍, ഫാ. എല്‍ദോസ്‌ തോട്ടപ്പിള്ളില്‍, ഫാ. ജിബു ചെറിയാന്‍, ഡീക്കന്‍ എല്‍ദോസ്‌ കുഴല്‍ക്കാട്ട്‌, എന്നിവര്‍ നേതൃത്വം നല്‍കി. മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച്‌ തര്‍ക്കം ഉണ്ടാകുമെന്നറിഞ്ഞ്‌ വന്‍ജനാവലിയാണ്‌ പള്ളിപ്പരിസരത്ത്‌ തടിച്ചുകൂടിയത്‌.

സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, കോലഞ്ചേരി പള്ളി ട്രസ്‌റ്റി സ്ലീബ ഐക്കരക്കുന്നത്‌, ജോണി മനിച്ചേരില്‍, കെ.എസ്‌. വര്‍ഗീസ്‌ എന്നിവരും ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. അതേസമയം കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന്‌ െഹെക്കോടതി ഡിവിഷന്‍ബെഞ്ച്‌ മീഡിയേഷന്‍ സെല്ലിന്‌ വിട്ടുകൊണ്ട്‌ ഉത്തരവിട്ടിരുന്നു. ഇതിന്മേല്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ചകളും നടന്നുവരികയാണ്‌. ഇതിനിടെ പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട്‌ യാക്കോബായ വിഭാഗം നടത്തിവരുന്ന പ്രാര്‍ത്ഥനാ യജ്‌ഞം പള്ളിക്ക്‌ മുമ്പില്‍ തുടരുകയാണ്‌. ഇടവക തലത്തിലാണ്‌ നിലവില്‍ പ്രാര്‍ത്ഥനാ യജ്‌ഞം നടക്കുന്നത്‌.

Source: Mangalam

About these ads

About SOCMNet

SOCMNet is an internet platform of Malankara Jacobite Syriac Christians (Malankara Jacobite Syrian Christian Church - under the Holy See of the Patriarch of Antioch and all the East.). According to tradition, Christianity in India was established by St. Thomas, who arrived in Malankara (Kerala) from Edessa in A.D. 52. The Church in Malankara has had close ties with the Church in the Near East ever since. The ties between the Church in Malankara and the Near East formalized and strengthen by, when under the leadership of the merchant Thomas of Cana and 72 families (around 400 odd persons comprising men, women and children, reached Cragananore (Kodungalloore). The group consisted of the Bishop Mor Joseph of Edessa as well as some priests and deacons traveled and migrated to India and met Christians there by AD 345. The church in Malankara is an integral part of the Universal Syriac Orthodox Church with the Patriarch of Antioch [His Holiness Moran Mor Ignatius Zakka I Iwas] as its supreme head. The local head of the church in Malankara is the Catholicose of India [His Beatitude Baselios Thomas I], ordained by and accountable to the Patriarch of Antioch. The web sites in the SOCMNet are not official web sites of the Syriac Orthodox Church in Malankara, even though the Owners, Moderators and Webmasters owe allegiance to the hierarchy of the Universal Syriac Orthodox Church. However, opinions and responses of the Church leadership are posted here.
This entry was posted in News From Malankara. Bookmark the permalink.

One Response to കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം

  1. flymoon says:

    കൊലഞ്ചെരിയിൽ യാക്കോബായ വിശ്വാസിയുടെ
    മ്ര് ദ ദേഹത്തെട് – ആത്മീയ ബലാൽക്കാര ശ്രമം
    (spiritual rape)
    ……………………………………………………………………………………….
    യാക്കോബായ വിശ്വാസിയായ ബോബിയുടെ ശവസംസ്ക്കാര ശുസ്രുഷകൾ യാക്കോബായ വിശ്വാസികളായ വൈദീകരല്ല , പള്ളിയുടെ താക്കോൽ കൈയിലുള്ള, (മുടക്കപെട്ട ) മെത്രാൻ കക്ഷി വൈദീ കരാണ് നടത്തേണ്ടതെന്ന് മെത്രാൻ കക്ഷികൾ ശടിക്കുന്നത്, കേസിന്റെ മറവിൽ മ്ര് ദ ദേഹത്തെയും , വിശ്വാസത്തെയും ബാലല്ക്കാരം ചെയ്ത് (spiritual rape), പരേതന്റെ ആത്മ രക്ഷ (നിത്യ സ്വർഗം ) നഷ്ട്ടപ്പെടുത്തുകയും, ജിവിച്ചിരിക്കുന്ന ബന്ധു മിത്രാദികളെ തീരാ ദുരിതത്തിൽ ആക്കുന്ന കുറ്റകരമായ പൈശചിക തിന്മയാണ്….. യേശു ക്രിസ്തുവിന്റെ രണ്ടാം വരവിൽ ഉയിര്ക്കപ്പെട്ടു രൂപാന്തിരപ്പെടെണ്ട ഭൌതീക ശരീരങ്ങൾ എപ്രകാരം അടക്കം ചെയ്യണമെന്ന് –പുരുഷൻ, സ്ത്രീ , കുട്ടികൾ, വൈദീകർ, മേല്പട്ടക്കർ ……ഓരോരുത്തർക്കും പ്രത്യകം , പ്രത്യകം, പാരമ്പര്യ കാനോനിക സംസ്ക്കാര ക്രമങ്ങൾ സഭയിൽ ഉണ്ട്.
    യാക്കോബായ വിസ്വസപ്രക്കാരം ….. മോശയുടെ ഭൌതീക ശരീരത്തെ ദൈവം അടക്കം ചെയ്തതു പോലെ …..യേശു ക്രിസ്തുവിന്റെ ഭൌതീക ശരീരം കല്ലറയിൽ അടക്കിയതുപോലെ …. ക്രിസ്തുവിൽ നിദ്ര പ്രാപിക്കുന്ന വിശ്വാസിയുടെ ശവസംസ്ക്കാര ശുശ്രുഷകൾ ദൈവത്തിൻറെ പ്രതി പുരുഷനായ, പ.അന്ധോക്യൻ പത്രിയർകീസിനെ അനുസരിക്കുന്ന വൈദീകർ മാത്രമേ നടത്താൻ പാടുള്ളൂ ….. മോക്ഷ യാത്രയിൽ …ഒയാറിൽ (അന്തരീക്ഷത്തിൽ ) പതിയിരിക്കുന്ന ദുഷ്ട്ടത്മക്കളിൽ നിന്നും പരേതത്മവിനെ സംരക്ഷിക്കാൻ രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസം വഴി, പ .അന്തോക്യൻ പത്രിയർകീസിനെ അനുസരിക്കുന്ന വൈദീകരുടെ ആത്മീയ ശുശ്രുഷക്കു മാത്രമേ സാധിക്കൂ …,, ഈ പാരമ്പര്യ യാക്കോബായ ആത്മീയ വിശ്വാസത്തിൽ ഇടപെടാനോ തകിടം മറിച്ച് ബലാൽക്കാരം (spiritual rape) ചെയ്യാൻ, മെത്രാൻ കക്ഷിക്ക് വിട്ടുകൊടുക്കാനോ കൊടതിക്കോ ,പോലീസിനോഅവകാശമോ അധികാരമോ ഇല്ല. ..ആമ്മേൻ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s